Site icon MalluChronicle

ആപ്പിളിന്റെ ഗുണങ്ങൾ എന്തെല്ലാം.?..; മികച്ച എനർജി ബൂസ്റ്റർ ആയ ആപ്പിളിനെ കുറിച്ച് കൂടുതൽ അറിയാം..!!

 \’An Apple a Day Keeps the Doctor Away\’

ഡോക്ടറിനെ മാറ്റി നിർത്താൻ മാത്രം ഗുണഗണങ്ങൾ ഉള്ള പഴമാണോ ആപ്പിൾ..?? ആപ്പിളും ആരോഗ്യവും തമ്മിൽ എന്താണ് ബന്ധം..??
നമ്മൾ കുട്ടിക്കാലം മുതൽ കേട്ട് വരുന്ന ഈ പഴഞ്ചൊല്ല് കണക്കിലെടുത്ത് നമുക്ക് ആരോഗ്യ സംരക്ഷണത്തിൽ ആപ്പിളിന്റെ പ്രാധാന്യം അറിയാം…!!
1. ക്യാൻസർ പ്രതിരോധം.
ആപ്പിളിൽ അടങ്ങിയിരിക്കുന്ന ഫ്ളവനോയിഡ് അർബുദ കോശങ്ങളുടെ വളർച്ചയെ തടയാൻ സഹായിക്കുന്ന ഒരു വസ്തുവാണ്. സ്തനാർബുദം, കുടൽ അർബുദം എന്നിവയെ പ്രതിരോധിക്കാനും, ശ്വാസകോശ അർബുദം പടർന്നു പിടിക്കാതിരിക്കാനും സഹായിക്കും. ഒപ്പം, ആപ്പിളിന്റെ തൊലിയിൽ ഉള്ള ട്രിറ്റർപെനോയിഡ്സ് മനുഷ്യ ശരീരത്തിൽ രൂപം കൊള്ളുന്ന ക്യാൻസർ കോശങ്ങളെ എളുപ്പം നശിപ്പിക്കുന്നു. 

2. കൊളസ്ട്രോൾ നിയന്ത്രണം
ആപ്പിളിൽ ഉള്ള ഫീനോൾസ് കൊളസ്ട്രോൾ നിയന്ത്രണത്തിൽ നിർണായക പങ്ക് വഹിക്കുന്നു. ദിവസവും ആപ്പിള് കഴിക്കുന്ന ഒരാൾക്ക് ആറ് മാസത്തിനുള്ളിൽ ശരീരത്തിലെ കൊളസ്ട്രോൾ മുഴുവനും ഉരുക്കി കളയാൻ സാധിക്കും. കൂടാതെ ശരീര ഭാരം കുറയ്ക്കാനും ആപ്പിള് സഹായിക്കുന്നു. 

3. വിളർച്ച തടയുന്നു
ആപ്പിളിലെ അയേൺ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടി, അനീമിയ തടയുന്നു. അയേൺ വളരെ സമ്പുഷ്ടമായി അടങ്ങിയിരിക്കുന്ന ഒരു പഴമാണ് ആപ്പിള്. 
4. കണ്ണിന്റെ ആരോഗ്യം
കണ്ണിനു കാഴ്ചക്കുറവ് ഉള്ളവർക്ക് ഏറെ സഹായകരമായ ഒരു പഴമാണ് ആപ്പിള്. ആപ്പിളിൽ ഉള്ള വിറ്റാമിൻ എ, ഫ്ലവനോയിഡ്, അന്റി – ഓക്സിഡന്റുകൾ എന്നിവ കാഴ്ച സംബന്ധമായ അസുഖങ്ങളിൽ നിന്നും കണ്ണിനെ സംരക്ഷിക്കുന്നു. 
5. പല്ലുകളുടെ സംരക്ഷണം
ആപ്പിൾ കഴിക്കുന്നതിലൂടെ വായിലെ അണുബാധയെ അകറ്റി, പല്ലുകളും, വായും വൃത്തിയായി സൂക്ഷിക്കാൻ കഴിയും. ആപ്പിളിൽ അടങ്ങിയിട്ടുള്ള ഫൈബർ പല്ലുകൾ നിറമുള്ളവയാക്കാനും സഹായിക്കുന്നു. 
 6. രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്നു.
വിറ്റാമിൻ ഡി, ആന്റി – ഓക്സിഡന്റുകൾ, പ്രോട്ടീൻ എന്നിവ കൊണ്ട് സമ്പന്നമായ ആപ്പിൾ ദിവസവും കഴിക്കുന്നതിലൂടെ രോഗ പ്രതിരോധശേഷി വർധിക്കുന്നു. 

7. പ്രമേഹവും ശരീരഭാരവും നിയന്ത്രിക്കുന്നു.
ശരീരത്തിൽ ഉള്ള ഗ്ലൂക്കോസിന്റെ അളവ് കുറക്കുന്നതിലൂടെ പ്രമേഹം കുറക്കാനും, ശരീരഭാരം കൂടുന്നത് നിയന്ത്രിക്കാനും ആപ്പിളിന് കഴിയും. ഒപ്പം ദഹന പ്രക്രിയ സുഗമമാക്കാനും ആപ്പിളിന് സാധിക്കും. 

ഇതൊന്നും കൂടാതെ ആപ്പിളിൽ ഒരു മനുഷ്യ ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ഫൈബർ, കാൽഷ്യം, പോട്ടാഷ്യം, നിയാസിൻ, ഫോലെട്ട്‌സ്, തയാമിൻ, വിറ്റാമിൻ – എ, സി, ഇ, കെ തുടങ്ങി നിരവധി വസ്തുക്കൾ അടങ്ങിയിരിക്കുന്ന ആപ്പിൾ ദിവസവും കഴിക്കുന്ന ഒരാൾക്ക് ലഭിക്കുന്ന ഊർജം എന്നത് വളരെ വലുതാണ്. മികച്ച ഒരു എനർജി ബൂസ്റ്റർ കൂടിയാണ് ആപ്പിൾ…!!
Exit mobile version