ചക്കരപ്പാടത്ത് ഓടിക്കൊണ്ടിരുന്ന ഓമിനി വാൻ കത്തി നശിച്ചു.
കൊടുങ്ങല്ലൂർ: പെരിഞ്ഞനം ചക്കരപ്പാടത്ത് ഓടിക്കൊണ്ടിരുന്ന ഓമിനി വാൻ കത്തി നശിച്ചു. പുതിയകാവ് സ്വദേശി നിയസിന്റെ ഒമിനി വാനാണ് കത്തി നശിച്ചത്. ഇന്ന് വൈകീട്ടായിരുന്നു സംഭവം. വാഹനത്തിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഷോർട് സർക്യൂട്ട് ആണ് തീ പിടിക്കാൻ കാരണം. വാൻ പൂർണ്ണമായി കത്തി നശിച്ചു.