Site icon MalluChronicle

ഭാര്യയെ കൊലപെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യാ ചെയ്തു..

ആലപ്പുഴ : കായംകുളത്ത് ഭാര്യ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. കായംകുളം ചിറക്കടവത്തെ ബിജെപി പ്രാദേശിക നേതാവ് പി കെ സജിയാണ് ഭാര്യ ബിനു സജിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.

മരിച്ച ബിനു സ്കൂൾ ടീച്ചറാണ്. ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രിയിലാണ് കൃത്യം നടന്നതെന്നാണ് പൊലീസ് നൽകുന്ന വിവരം.

കൊല്ലപ്പെട്ട സജിയുടെ ദേഹത്താകെ മുറിവേറ്റ പാടുകളുണ്ട്. ഇന്ന് വൈകിട്ടോടെ ആണ് സംഭവം പുറംലോകം അറിയുന്നത്. ഇരുവരുടേയും ഏക മകൻ കോയമ്പത്തൂരിൽ വിദ്യാർത്ഥിയാണ്.

Exit mobile version