Site icon MalluChronicle

മലപ്പുറം ചങ്ങരംകുളത്ത് സഹോദരങ്ങൾ മുങ്ങി മരിച്ചു..

ചങ്ങരംകുളം : ചിറവല്ലൂരിൽ രണ്ട് വിദ്യാർത്ഥികൾ വെള്ളത്തിൽ മുങ്ങി മരിച്ചു. ചിറവല്ലൂർ തെക്ക്മുറി കൂരിക്കാട് സ്വദേശി പുല്ലൂണിയിൽ ജാസിമിന്റെയും റംഷിയുടെ മക്കളായ ജിഹാദ് (9) മുഹമ്മദ്‌ (7) വയസ്സ് എന്നിവരാണ് മരണപെട്ടത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം.

വീടിന് പുറകിൽ ഉള്ള പാടത്ത് വല്ലുപ്പയുമായി പോയതായിരുന്നു. പാടത്ത് ഉണ്ടായിരുന്ന കുളത്തിൽ കാൽ തെന്നി രണ്ട് കുട്ടികളും വീഴുകയായിരുന്നു. സംഭവം ശ്രദ്ധയിൽ പെട്ട ഉടൻ തന്നെ നാട്ടുകാർ ചേർന്ന് കുളത്തിൽ ഇറങ്ങി തിരച്ചിൽ നടത്തുകയും രണ്ട് കുട്ടികളെയും വെള്ളത്തിൽ നിന്നും എടുത്തു ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷപ്പെടുത്താൻ ആയില്ല.

ചിറവല്ലൂർ എ എം എൽ പി സ്കൂളിലെ മൂന്നാം ക്ലാസിലെയും ഒന്നാം ക്ലാസിലെയും വിദ്യാർത്ഥികളാണ്. പെരുമ്പടപ്പ് പോലീസ് സ്ഥലത്തി നിയമ നടപടികൾ ആരംഭിച്ചു.

Exit mobile version