Site icon MalluChronicle

നവവധു തൂങ്ങി മരിച്ച നിലയിൽ..

തിരുവനന്തപുരം നെടുമങ്ങാട് നവവധു തൂങ്ങി മരിച്ച നിലയിൽ. അരുവിക്കര സ്വദേശി രേഷ്മ(23)ആണ് മരിച്ചത്. രാവിലെ മുറി തുറക്കാത്തത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ നോക്കിയപ്പോഴാണ് മരണ വിവരം അറിയുന്നത്. പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. സംഭവ സമയത്ത് ഭർത്താവ് അക്ഷയ് രാജ് വീട്ടിലുണ്ടായിരുന്നില്ല. 

ജൂൺ 12നാണ് അക്ഷയ് രാജും രേഷ്മയും തമ്മിലുള്ള വിവാഹം നടന്നത്. രണ്ടു മാസം തികയുന്നതിന് മുമ്പാണ് രേഷ്മ ആത്മഹത്യ ചെയ്യുന്നത്.

ഫാനിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റും.

ഭർത്താവ് അക്ഷയ് രാജ് മറ്റൊരു സ്ത്രീയെ ഫോണിൽ വിളിക്കുന്നുവെന്ന സംശയം രേഷ്മയ്ക്കുണ്ടായിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് മരണമെന്നാണ് കുടുംബക്കാർ അറിയിക്കുന്നത്.

ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവ സ്ഥലത്ത് പൊലീസ് എത്തി. കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തുകയാണ്.

Exit mobile version