Site icon MalluChronicle

ലോൺ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പൊന്നാനി സ്വദേശി പിടിയിൽ..

പൊന്നാനി: ലോൺ വാങ്ങിച്ചു തരാമെന്ന് പറഞ്ഞ് നിരവധി പേരിൽ നിന്ന് പണം വാങ്ങി കബളിപ്പിച്ച സി പി എം മുൻ ബ്രാഞ്ച് കമ്മറ്റി അംഗം അറസ്റ്റിൽ. പൊന്നാനി സ്വദേശി ഷറഫുദ്ധീനാണ് ( 39) അറസ്റ്റിലായത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. ലോൺ വാഗ്ദാനം ചെയ്തും ഭൂമി തരം മാറ്റാം എന്നും പറഞ്ഞ് നിരവധി പേരെ കബളിപ്പിച്ച് ഇയാൾ പണം വാങ്ങുകയായിരുന്നു. വാഗ്ദാനങ്ങൾ നിറവേറ്റാതെ ഇയാൾ പണവുമായി മുങ്ങുകയാണ് ചെയ്യുക. ജില്ലക്ക് അകത്തും പുറത്തുമായി നിരവധി പേർക്ക് ഇത്തരത്തിൽ പണം നഷ്ടപ്പെട്ടിട്ടുണ്ട്. പൊന്നാനി സ്വദേശി അൻവറിന് രണ്ടു ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്.തുടർന്ന് ഇയാൾ നൽകിയ പരാതിയിലാണ് ഷറഫുദ്ധീൻ അറസ്റ്റിലായത്. അന്വേഷണത്തിൽ നിരവധി പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് തെളിയുകയായിരുന്നു.”

ഇയാൾകെതിരെ കൂടുതൽ പേർ പരാതിയുമായി രംഗത്തുവന്നിട്ടുണ്ട്.സി – പി എം നേതാവായിരുന്ന ഇയാളെ സാമ്പത്തിക ക്രമക്കേടിന് പാർട്ടി രണ്ടു മാസം മുൻപ് അച്ചടക്ക നടപടി എടുത്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

Exit mobile version