Site icon MalluChronicle

ട്വിറ്ററിൽ ഇനി കഞ്ചാവും പരസ്യം ചെയ്യാം..

കഞ്ചാവിനും അനുബന്ധ ഉല്പന്നങ്ങളുടെയും പരസ്യങ്ങൾക്ക് അനുമതി നൽകുന്ന ആദ്യ സാമൂഹ്യ മാധ്യമമായി ട്വിറ്റർ.

ഇതുമൂലം ഇനി മുതൽ യുഎസിലെ കഞ്ചാവ് വിതരണക്കാർക്ക് ട്വിറ്റർ വഴി അവരുടെ ഉൽപന്നങ്ങളും ബ്രാൻഡും പരസ്യം ചെയ്യാനാവും.

നേരത്തെ കഞ്ചാവിൽ നിന്നും നിർമിച്ചെടുക്കുന്ന വിവിധ ആവശ്യങ്ങൾക്കുള്ള ബാം, ലോഷൻ പോലുള്ള ക്രീമുകളുടെ പരസ്യങ്ങൾക്ക് ട്വിറ്റർ അനുമതി നൽകിയിരുന്നു.

അതേസമയം ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം, ടിക് ടോക്ക് ഉൾപ്പടെയുള്ള പ്ലാറ്റ്ഫോമുകൾക്ക് കഞ്ചാവിന്റെയും അനുബന്ധ ഉൽപ്പന്നങ്ങളുടെയും പരസ്യം ചെയ്യാനുള്ള അനുമതിയില്ല.

യുഎസിൽ കൂടുതൽ സ്റ്റേറ്റുകൾ കഞ്ചാവിന്റെ വിൽപന അനുവദിക്കാനുള്ള നീക്കങ്ങളിലാണെന്ന് ഇന്റർനാഷണൽ ബിസിനസ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ലൈസൻസുള്ള കാലത്തോളം കഞ്ചാവ് കമ്പനികൾക്ക് അവരുടെ പരസ്യങ്ങൾ നൽകാൻ അനുവദിക്കുമെന്നാണ് ട്വിറ്ററിന്റെ പ്രഖ്യാപനം.

കമ്പനികൾക്ക് അവരുടെ ഉൽപന്നം വിതരണം നടത്താൻ അനുമതിയുള്ള പ്രദേശത്ത് മാത്രമേ പരസ്യങ്ങൾ വിതരണം ചെയ്യാൻ സാധിക്കൂ. മാത്രവുമല്ല ഈ പരസ്യങ്ങൾ 21 വയസിൽ താഴെയുള്ളവരെ ലക്ഷ്യമിടാനും പാടില്ല.

Exit mobile version