Site icon MalluChronicle

ചുമ്മാ വന്ന് കിടക്കാൻ തയ്യാറാണോ; നിങ്ങൾക്ക് നാസ നൽകും 15 ലക്ഷം രൂപ!

വെറുതെ കിടന്നാൽ 15 ലക്ഷം രൂപ ശമ്പളം ലഭിക്കുന്ന ജോലിയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ..? എന്നാൽ അത്തമൊരു ജോലി വാഗ്ദാനമാണ് നാസ ഇപ്പോൾ നടത്തിയത്. ഒരു കിടക്കയിൽ രണ്ടുമാസം വെറുതെ കിടക്കുകയാണ് ജോലി. ഒരു പരീക്ഷണത്തിന്റെ ഭാഗമായാണ് ഇത്തരം ഒരു ജോലി വാഗ്ദാനം ചെയ്തിരിക്കുന്നത്.

ഇതിനെ നാസ വാഗ്ദാനം 18, 500 ഡോളർ ആണ് അതായത് ഏകദേശം 15, 31, 920 ഇന്ത്യൻ രൂപ.
കൃത്രിമ ഗുരുത്വാകര്‍ഷണം മനുഷ്യശരീരത്തെ എങ്ങനെ സ്വാധീനിക്കുമെന്ന് മനസ്സിലാക്കാനാണ് നാസയുടെ ഈ പരീക്ഷണം. ജര്‍മന്‍ എയറോസ്പേസ് സെന്ററില്‍ യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുമായി ചേര്‍ന്നാണ് നാസയുടെ ആര്‍ട്ടിഫിഷ്യല്‍ ഗ്രാവിറ്റി ബെഡ് റെസ്റ്റ് സ്റ്റഡി നടത്തുന്നത്. മനുഷ്യശരീരത്തില്‍ ഭാരമില്ലായ്മയുടെ ഹാനികരമായ പ്രത്യാഘാതങ്ങള്‍ക്കെതിരായ സംരക്ഷണമായി സിന്തറ്റിക് ഗുരുത്വാകര്‍ഷണം എങ്ങനെ ഉപയോഗിക്കാം എന്നാണ് ആദ്യമായി പരീക്ഷിക്കപ്പെടുന്നത്. ഇതിനായി അറുപത് ദിവസം കിടക്കയില്‍ തന്നെ കിടക്കണം. 24 നും 55 ഇടയില്‍ പ്രായമുള്ള 12 പുരുഷന്മാരേയും 12 സ്ത്രീകളേയുമാണ് നാസ പരീക്ഷണത്തിനായി തേടുന്നത്.

Exit mobile version