Site icon MalluChronicle

നടി വീണ കൊല്ലപ്പെട്ടു..

മുംബൈ : പ്രമുഖ ഹിന്ദി സിനിമാ – സീരിയൽ നടി വീണ കപൂർ (74) കൊല്ലപ്പെട്ടു. സ്വത്ത് തർക്കത്തെ തുടർന്ന് മകൻ സച്ചിനാണ് (43) വീണയെ കൊലപ്പെടുത്തിയത്.

തലയിൽ ബാറ്റുകൊണ്ട് അടിച്ചാണ് വീണയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം വേലക്കാരന്റെ സഹായത്തോടെ മൃതദേഹം നദിയിലേക്ക് വലിച്ചെറിഞ്ഞതായും പോലീസ് പറഞ്ഞു. സംഭവത്തിൽ മകൻ സച്ചിനെയും ജോലിക്കാരൻ ചോട്ടു എന്ന ലാലുകുമാർ മുണ്ടൽ (25) എന്നിവരെ ജൂഹു പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 302,201, 34 വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് വ്യക്തമാക്കി.

കൊല്ലപ്പെട്ട വീണ കപൂറിന് രണ്ട് ആണ്മക്കളാണ് ഉള്ളത്. ഒരാൾ യുഎസ്എയിൽ സോഫ്റ്റ്വെയർ എഞ്ചിനീയറാണ്. മറ്റൊരാളായ സച്ചിനാണ് വീണയെ കൊലപ്പെടുത്തിയത്.

Exit mobile version