Site icon MalluChronicle

പഴയ സുരേഷ് ഗോപിയിൽ നിന്ന് മാറ്റം ; നിർണായക തീരുമാനവുമായി താരം..

നടന്‍ സുരേഷ് ഗോപി പേരില്‍ മാറ്റം വരുത്തിയെന്ന് സൂചന. സമൂഹമാധ്യമ അക്കൗണ്ടുകളിലെ തന്റെ പേരിന്റെ ഇംഗ്ലീഷ് സ്‌പെല്ലിങ്ങില്‍ ആണ് താരം മാറ്റം വരുത്തിയിരിക്കുന്നത്. Suresh Gopi എന്ന സ്‌പെല്ലിങ്ങില്‍ നിന്നും ഒരു ‘S’ ലെറ്റര്‍ അധികമായി ചേര്‍ത്തുകൊണ്ട് Suressh Gopi എന്നാണ് പേര് മാറ്റിയിരിക്കുന്നത്.

താരത്തിന്റെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജുകളിൽ എല്ലാം ഇത്തരത്തിൽ പേരിൽ മാറ്റം വരുത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ മാത്രമാണോ അതോ ഔദ്യോഗികമായാണോ ഈ പേര് മാറ്റം എന്നത് വ്യക്തമല്ല. നടൻ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

സംഖ്യാ ശാസ്ത്രം അനുസരിച്ച് ഭാഗ്യം വരുന്നതിനായി പേരുമാറ്റിയ നിരവധി താരങ്ങൾ ബോളിവുഡിലും കോളിവുഡിലും എന്തിന് മോളിവുഡിലും ഉണ്ട്. ചിലർ പേരുകളുടെ അക്ഷരങ്ങൾ മാത്രമാണ് മാറ്റാറുള്ളത്. മറ്റ് ചിലർ പേര് തന്നെ മാറ്റും. ചിലരാകട്ടെ തങ്ങളുടെ പേരിലെ ഇംഗ്ലീഷ് അക്ഷരങ്ങളാണ് മാറ്റാറുള്ളത്. അക്കൂട്ടത്തിൽ സുരേഷ് ഗോപിയും ഉൾപ്പെട്ടിരിക്കുകയാണ്.

Exit mobile version