Site icon MalluChronicle

കനത്ത മഴ ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി..

സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ അടിസ്ഥാനത്തിൽ കളക്ട‍ര്‍മാര്‍ അവധി പ്രഖ്യാപിച്ചു.

എറണാകുളം, കോട്ടയം ജില്ലകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധിയാണ്. ഇതോടൊപ്പം ആലപ്പുഴയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. 

കോട്ടയം ജില്ല :

ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലും വെള്ളപ്പൊക്കം കണക്കിലെടുത്തും കോട്ടയം ജില്ലയിൽ അങ്കണവാടികളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച (2022 ഓഗസ്റ്റ് 31) അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച സർവകലാശാല പരീക്ഷകൾക്ക് അവധി ബാധകമല്ല.

എറണാകുളം ജില്ല :

കനത്ത മഴ തുടരാനുള്ള സാധ്യത കണക്കിലെടുത്ത് എറണാകുളം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ  (31/08/2022) അവധി പ്രഖ്യാപിക്കുന്നു. കേന്ദ്രീയ വിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും അവധി ബാധകമാണ്.

കുട്ടനാട് താലൂക്ക് :

കുട്ടനാട് താലൂക്കിലെ പ്രഫഷണല്‍ കോളേജുകളും അങ്കണവാടികളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ(ഓഗസ്റ്റ് 31) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. നേരത്തെ നിശ്ചയിച്ച സര്‍വ്വകലാശാലാ പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

Exit mobile version