Site icon MalluChronicle

വിവാഹ ചിലവിന് മകൾക്കും അർഹത; ഛത്തീസ്‌ഗഡ് ഹൈക്കോടതി

ന്യൂഡല്‍ഹി:അവിവാഹിതയായ മകള്‍ക്ക് അവളുടെ മാതാപിതാക്കളില്‍ നിന്ന് വിവാഹ ചിലവ് ലഭിക്കാന്‍ അവകാശമുണ്ടെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി.

വിവാഹ ആവശ്യത്തിനായി 25 ലക്ഷം രൂപ ആവശ്യപ്പെട്ട് അവിവാഹിതയായ മകള്‍ നല്‍കിയ അപേക്ഷ കുടുംബകോടതി തള്ളിയതിനെതിരെ നല്‍കിയ അപ്പീലിലാണ് വിധി. വിഷയത്തില്‍ ജസ്റ്റിസ് ഗൗതം ഭാദുരി, ജസ്റ്റിസ് സഞ്ജയ് എസ് അഗര്‍വാള്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്.

ഇന്ത്യന്‍ സമൂഹത്തില്‍ വിവാഹത്തിന് മുമ്പും വിവാഹ സമയത്തും സാധാരണയായി ചിലവുകളുണ്ടാകും. അത്തരം ഘട്ടങ്ങളില്‍ അവിവാഹിതരായ മക്കള്‍ക്ക് രക്ഷിതാക്കളില്‍ നിന്നും അത് ലഭിക്കാനുള്ള അവകാശമുണ്ട്‌. അതിന് നേരെ കോടതികള്‍ക്ക് കണ്ണടക്കാനാകില്ല. ഹൈക്കോടതി ചൂണ്ടിക്കാട്ടി.

കുട്ടിയുടെ പിതാവ് ജോലിയില്‍ നിന്നും വിരമിച്ച ശേഷം 75 ലക്ഷം രൂപ ലഭിച്ചുവെന്ന് ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് കുടുംബകോടതി വിധി റദ്ദാക്കിയ ഹൈക്കോടതി, യോഗ്യതയനുസരിച്ച്‌ തുകയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കുടുംബകോടതിയോട് നിര്‍ദ്ദേശിച്ചു.

Exit mobile version