Site icon MalluChronicle

ഹൃദയത്തെ മറിക്കടന്ന് ആറാട്ട്;ആദ്യ ദിനത്തില്‍ നേടിയത്

മൂന്നാം തരംഗത്തിനു പിന്നാലെ തിയറ്ററുകളെ സജീവമാക്കിയിരിക്കുകയാണ് മോഹന്‍ലാല്‍5.0 ശതമാനം ഒക്കുപ്പന്‍സിയിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നതെങ്കിലും ചിത്രം മികച്ച ഓപണിംഗ് കളക്ഷന്‍ നേടിയെന്നാണ് സിനിമാ വ്യവസായത്തിന്‍റെ വിലയിരുത്തല്‍.

ചിത്രം ആദ്യദിനം നേടിയ കളക്ഷന്‍ എത്രയെന്ന് നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.
എന്‍റര്‍ടെയ്ന്‍മെന്‍റ് വെബ്സൈറ്റ് ആയ പിങ്ക് വില്ലയുടെ കണക്ക് പ്രകാരം ആറാട്ട് കേരളത്തിലെ തിയറ്ററുകളില്‍ നിന്നു മാത്രം ആദ്യദിനം നേടിയത് ഏകദേശം 3.50 കോടിയാണ്.

കേരളത്തിനു പുറത്തുള്ള മറ്റ് ഇന്ത്യന്‍ സെന്‍ററുകളില്‍ നിന്ന് 50 ലക്ഷത്തോളവും. അങ്ങനെ ആറാട്ടിന്‍റെ റിലീസ് ദിന ഇന്ത്യന്‍ കളക്ഷന്‍ 4 കോടിയാണെന്നാണ് അവരുടെ വിലയിരുത്തല്‍.

മലയാളത്തിലെ ഈ വര്‍ഷത്തെ റിലീസുകളില്‍ ഏറ്റവും മികച്ച ഓപണിംഗ് ആണിത്. പ്രണവ് മോഹന്‍ലാല്‍ ചിത്രം ഹൃദയം നേടിയതിനേക്കാള്‍ ഉയര്‍ന്ന ഓപണിംഗ് ആണ് ആറാട്ട് നേടിയിരിക്കുന്നത്. 50 ശതമാനം ഒക്കുപ്പന്‍സി പരിഗണിക്കുമ്പോള്‍ മികച്ച കളക്ഷനാണ് ഇത്.

ഒപ്പം സിനിമാവ്യവസായത്തിന് ഊര്‍ജ്ജം പകര്‍ന്നു എന്നത് ചലച്ചിത്രമേഖല ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്വിദേശ മാര്‍ക്കറ്റുകളിലും മികച്ച സ്ക്രീന്‍ കൗണ്ടോടെയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ആഗോള തലത്തില്‍ 2700 സ്ക്രീനുകളിലാണ് റിലീസ് എന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.

ജിസിസി ഉള്‍പ്പെടെയുള്ള മാര്‍ക്കറ്റുകളില്‍ റിലീസിനു പിന്നാലെ പ്രദര്‍ശനങ്ങള്‍ കൂട്ടിയ സാഹചര്യവുമുണ്ടായിരുന്നു. റിലീസ് ദിനം വൈകിട്ട് ജിസിസിയില്‍ മാത്രം ആയിരം പ്രദര്‍ശനങ്ങളാണ് നടന്നത്. 150 കേന്ദ്രങ്ങളിലെ 450 സ്ക്രീനുകളിലായി ആയിരുന്നു ഇത്. വിദേശ മാര്‍ക്കറ്റുകളില്‍ നിന്നും ചിത്രം മികച്ച ഓപണിംഗ് നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ വ്യത്യസ്ത മാര്‍ക്കറ്റുകളില്‍ നിന്നുള്ള കളക്ഷന്‍ കണക്കുകള്‍ ലഭ്യമായിട്ടില്ല.

നെയ്യാറ്റിന്‍കര ഗോപന്‍ എന്നാണ് ആറാട്ടില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്‍റെ പേര്. നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട് എന്നാണ് ചിത്രത്തിന്‍റെ മുഴുവന്‍ ടൈറ്റില്‍. മോഹൻലാലിന്റെ അഴിഞ്ഞാട്ടമാണ് ആറാട്ട്.

തുടക്കം മുതൽ ഒടുക്കം വരെ അദ്ദേഹത്തിന്റെ മാസ്മരിക പ്രകടനം. അദ്ദേഹമില്ലാത്ത സീനുകൾ സിനിമയിൽ വളരെ കുറവ്. കോമഡിയായും ആക‌്‌ഷനായും മാസ് ഡയലോഗുകളായുമൊക്കെ മോഹൻലാൽ നിറഞ്ഞു നിൽക്കുന്നു.

ഉഗ്രൻ സ്റ്റൈലും ലുക്കും കൂടിയാകുമ്പോൾ പിന്നെ വേറെന്തു വേണം.ഹാസ്യരംഗങ്ങൾക്ക് ഒരു കുറവുമില്ല സിനിമയിൽ. ആക്‌ഷനാണ് സിനിമയിലെ നായകനെങ്കിൽ കോമഡിയാണ് നായിക. ‘രാജമാണിക്യം’ സ്റ്റൈലിൽ ആക്‌ഷനും കോമഡിയും ഇടകലർത്തിയാണ് കഥയുടെ പോക്ക്. മോഹൻലാലിന്റെ ‘തിരോന്തരം’ സ്ലാങ് കോമഡികൾ ചിരി പടർത്തുന്നതാണ്.

ഹാസ്യ കഥാപാത്രങ്ങളിൽനിന്ന് ഇടക്കാലത്ത് പിൻവാങ്ങിയ സിദ്ദീഖ് കോമഡി ട്രാക്കിലേക്കു തിരിച്ചെത്തിയെന്നത് ശ്രദ്ധേയം. ജോണി ആന്റണിയുടെ വക്കീൽ കഥാപാത്രവും രസിപ്പിക്കുന്നതായി.ആക്‌ഷന്റെ ആറാട്ടാണ് സിനിമയിൽ. മോഹൻലാൽ എന്ന ആക്‌ഷൻ കിങ്ങിനെ പരമാവധി ചിത്രത്തിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

അദ്ദേഹത്തിന്റെ ‘കാലു പിടിത്തം’ വരും ദിവസങ്ങളിൽ സിനിമയെക്കാൾ വലിയ ഹിറ്റാകുമെന്ന കാര്യത്തിൽ സംശയമില്ല. കെജിഎഫ് വില്ലനുമായുള്ള ഫൈറ്റ് സീനും ക്ലൈമാക്സിലെ രംഗങ്ങളുമൊക്കെ മികച്ചു നിൽക്കുന്നു. ആക്‌ഷൻ രംഗങ്ങൾ മികച്ച രീതിയിൽ ചിത്രീകരിക്കാനും സംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ട്.

സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്ലോട്ട്.

ബോക്സ് ഓഫീസില്‍ മികച്ച സക്സസ് റേറ്റ് ഉള്ള ഉദയകൃഷ്ണയാണ് ചിത്രത്തിന്‍റെ രചന. മോഹന്‍ലാല്‍ നിറഞ്ഞാടി അഭിനയിക്കുന്ന മാസ് മസാല ചിത്രമെന്നാണ് ഉദയകൃഷ്‍ണ ചിത്രത്തെക്കുറിച്ച് നേരത്തേ പറഞ്ഞിരുന്നത്.

Exit mobile version