Site icon MalluChronicle

നഷ്ടപരിഹാരം സംബന്ധിച്ച സർക്കാർ വാദം തെറ്റ്; കെ റെയിൽ എം ഡിയുടെ ശബ്ദരേഖ പുറത്ത്..

കെ റെയിൽ സംബന്ധിച്ച വിവാദങ്ങൾ വർധിക്കുകയാണ്. ഇപ്പോൾ കെ റെയിൽ എംഡിയുടെ പുറത്ത് വന്ന ശബ്ദരേഖയാണ് വിവാദം. സർക്കാർ നൽകുമെന്ന് പറഞ്ഞ നഷ്ടപരിഹാരം സംബന്ധിച്ചതിലെ പൊരുത്തക്കേടുകളാണ് പുറത്ത് വന്നത്. ഗ്രാമങ്ങളിൽ ഭൂമിക്ക് നാലിരട്ടിവരെ വില കിട്ടുമെന്ന സർക്കാറിൻ്റെ വാദം തള്ളുന്നതാണ് പുറത്ത് വന്ന ശബ്ദരേഖയിൽ ഉള്ളത്. നാലിരട്ടി വില കിട്ടില്ലെന്ന വാർത്തകൾക്കു പിന്നാലെയാണ് കെ റെയിൽ എം ഡി അജിത് കുമാറും ഇക്കാര്യം സ്ഥിരീകരിക്കുന്ന രീതിയിലുള്ള ശബ്ദരേഖ പുറത്ത് വന്നത്.

കെ.റെയിൽ നഷ്ടബാധിതർക്ക് വലിയ പാക്കേജെന്നാണ് രാഷ്ട്രീയ പ്രചരണം. എന്നാൽ 2013ലെ ഭൂമി ഏറ്റെടുക്കൽ വ്യവസ്ഥ പ്രകാരമുള്ള നഷ്ടപരിഹാരം മാത്രമേ സർക്കാരിന് നൽകാൻ കഴിയൂ. ഇതോടെ ഗ്രാമങ്ങളിൽ നാലിരട്ടിവരെ നഷ്ടപരിഹാരം ലഭിക്കുമെന്ന വാദം തെറ്റാണെന്ന് തെളിഞ്ഞു. കെ റെയിൽ പദ്ധതിക്കായി ഭൂമി നഷ്ടപ്പെടുന്ന ഒരാളുമായി എംഡി സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്ത് വന്നത്. ശബ്ദം തൻെറതാണെന്ന് സ്ഥിരീകരിച്ച കെ.റെയിൽ എംഡി നിയമപരമായ കാര്യങ്ങളാണ് പറഞ്ഞതെന്നും പ്രമുഖ മാധ്യമത്തോട് പറഞ്ഞു.


ശബ്ദത്തിൽ നിന്ന് നഗരത്തിൽ നിന്നും 50 കിലോ മീറ്റർ അപ്പുറമുള്ള പദ്ധതി പ്രദേശങ്ങളിൽ മാത്രമാകും നാലിരട്ടി വിലകിട്ടുകയെന്ന് വ്യക്തമാകുന്നു. നഗങ്ങളിൽ നിലവിൽ കണക്കാക്കിയ വിലയുടെ ഇരട്ടികൂടി ലഭിക്കും. മറ്റ് ഗ്രാമപ്രദേശങ്ങളിൽ 2013ലെ ഭൂമി ഏറ്റെടുക്കലിലെ വ്യവസ്ഥകൾ പ്രകാരമേ ഭൂ ഉടമകള്‍ക്ക് പണം ലഭിക്കൂ. സാമൂഹിക ആഘാത പഠനം നടത്തിയ വിദഗ്ദ സമിതി റിപ്പോർട്ട് നൽകിയ ശേഷമേ റവന്യൂവകുപ്പ് നഷ്ടപരിഹാരം സംബന്ധിച്ച അന്തിമ കണക്കൂകളിലേക്കു കടക്കൂ. 

Exit mobile version