Site icon MalluChronicle

സംസ്ഥാനത്തെ സ്കൂളുകളെ സംബന്ധിച്ച മാർഗരേഖ ഇന്ന് പുറത്തിറക്കും..

സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച മാർഗരേഖ ഇന്ന് പുറത്തിറക്കും. ഇത് സംബന്ധിച്ച ചർച്ചക്ക് രാവിലെ 11 മണിക്കാണ് ഉന്നതാധികാര സമിതി യോഗം വിളിച്ചിരിക്കുന്നത്. 21-ാം തിയതി മുതൽ 10, 11, 12 ക്ലാസുകൾ മാത്രമാണ് ഓഫ്‍ലൈനായി ഉണ്ടാവുക. ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസ് ഓൺലൈൻ ക്ലാസുകൾ മാത്രമായിട്ടാണ് നടക്കുക. 

പത്താം ക്ലാസുകാർക്ക് കൂടുതൽ  ക്ലാസ് സമയം നൽകാനുള്ള സാധ്യതയുണ്ട്. ഉച്ചവരെയായിരിക്കും ക്ലാസുകൾ ഉണ്ടാവുക.  പിന്നീട് സംസ്ഥാന തലത്തിൽ ഒരു മാനദണ്ഡവും സ്കൂൾ അധികാരികൾക്ക് കുട്ടികളുടെ എണ്ണമനുസരിച്ച് നിയന്ത്രണവും ഏർപ്പെടുത്താനുള്ള അധികാരവും നൽകുന്ന തരത്തിലാകും മാർഗരേഖ തയ്യാറാക്കുക. 

സ്കൂളിൽ എത്തുന്ന കുട്ടികൾ പരസ്പരം ഇടപഴകുന്നത് രോഗവ്യാപനത്തിനുള്ള സാധ്യത വർധിപ്പിക്കുമെന്നതിനാൽ ഗ്രൂപ്പുകളായി തിരിച്ചുള്ള ക്ലാസ് നടത്താൻ അടക്കമുള്ള വഴികൾ സർക്കാർ പരിഗണിച്ചേക്കും. കുട്ടികൾക്കുള്ള വാക്സിനേഷൻ ബുധനാഴ്ച മുതൽ സംസ്ഥാനത്തെ സ്കൂളുകളിൽ തുടങ്ങുന്നതിനുള്ള ഒരുക്കങ്ങളും തീരുമാനമാകും.  ഇതിനകം 50 ശതമാനത്തിലധികം കുട്ടികൾക്ക് ഒന്നാം ഘട്ട വാക്സിൻ നൽകിയെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

Exit mobile version