![](https://i0.wp.com/malluchronicle.com/wp-content/uploads/2021/12/WhatsApp-Image-2021-12-18-at-9.3.jpg?resize=650%2C365&ssl=1)
മധ്യപ്രദേശിലെ ഗ്വാളിയോറിൽ സർക്കാർ സ്കൂളിലെ ശുചിമുറി വൃത്തിയാക്കി ഊർജ മന്ത്രി പ്രധുമൻ സിംഗ് തോമർ. സ്കൂളിലെ ടോയ്ലറ്റുകൾക്ക് വൃത്തിയില്ലെന്നും, കുട്ടികൾ ആരോഗ്യ പ്രശ്നം നേരിടുകയാണെന്നും ഒരു വിദ്യാർത്ഥിനി തന്നോട് പരാതി പെട്ടിരുന്നുവെന്നും തുടർന്നാണ് ശുചിത്വ സന്ദേശം പ്രചരിപ്പിക്കാൻ താൻ നേരിട്ടെത്തി ശുചിമുറി വൃത്തിയാക്കിയതെന്ന് മന്ത്രിതോമർ എഎൻഐയോട് വെളിപ്പെടുത്തി .
ഞാൻ 30 ദിവസത്തെ ശുചിത്വ പ്രതിജ്ഞ എടുത്തിട്ടുണ്ട്, എല്ലാ ദിവസവും ഏതെങ്കിലും സ്ഥാപനത്തിൽ പോയി ശുചിമുറി വൃത്തിയാക്കും
അതിനു കൂടെ ശുചിത്വ സന്ദേശം എല്ലാ ആളുകളിലേക്കും എത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നുവെന്നും . എല്ലാവരും ശുചിത്വത്തിലേക്ക് പ്രചോദിതരാകുന്നതിന് വേണ്ടിയാണ് ഞാൻ ഇത് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേ പോലെ തന്നെ, സ്കൂളുകളിലെ ശുചി മുറിക എല്ലാ ദിവസവും വൃത്തിയായി സൂക്ഷിക്കാൻ അദ്ദേഹം മുനിസിപ്പൽ ഉദ്യോഗസ്ഥർക്ക് കന്നത്ത നിർദ്ദേശംനൽകിയിട്ടുണ്ട്