Site icon MalluChronicle

സഞ്ചാരികളെ വരവേൽക്കാൻ അതിരപ്പള്ളി ; ഇന്നു മുതൽ പ്രവേശനം

അതിരപ്പിള്ളി: അതിരപ്പള്ളി വിനോദസഞ്ചാര കേന്ദ്രം സഞ്ചാരികൾക്കായി തുറന്നു. രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണ് പ്രവേശനം. ലോക്ക്ഡൗൺ നിബന്ധനകളിൽ മാറ്റം വന്നതോടെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കാൻ സർക്കാർ ഉത്തരവ് വന്ന സാഹചര്യത്തിലാണ് അതിരപ്പള്ളി തുറക്കുന്നത്.

ഇതോടൊപ്പം, തുമ്പൂർമുഴിയും തുറന്നു. പക്ഷേ ചാർപ്പ, വാഴച്ചാൽ, മലക്കപ്പാറ എന്നിവിടങ്ങളിലേക്ക് സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. ഈ മേഖലയിലെ സിൽവർസ്റ്റോം അടക്കമുള്ള സ്വകാര്യ പാർക്കുകൾക്ക് തുറന്നു പ്രവർത്തിക്കാം. വിനോദസഞ്ചാരികൾ ആർ.ടി.പി.സി.ആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് അതാത് ദിവസം നടത്തിയ ആന്റിജൻ ടെസ്റ്റ് സർട്ടിഫിക്കറ്റ് ഹാജരാക്കണം എന്നാണ് ഉത്തരവ്.

സ്വകാര്യ പാർക്കുകൾ തുറന്നു പ്രവർത്തിക്കും എങ്കിലും അടച്ചിട്ട തീയേറ്ററുകളിലേക്ക് ടൂറിസ്റ്റുകളെ അനുവദിക്കുകയില്ല. തുറസ്സായ റെയിലുകൾ മാത്രമേ അനുവദിക്കുകയുള്ളൂ.

Exit mobile version