ജയ്പൂര്‍: ഉറങ്ങിയാല്‍ 25 ദിവസം കഴിഞ്ഞ് എഴുന്നേല്ക്കുന്ന അപൂര്‍വ അസുഖമായ ആക്സിസ് ഹൈപര്സോം നിയ ബാധിച്ചിരിക്കുകയാണ് 42-കാരനായ പുര്‍ഖരം സിംഗിന്.
ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഉറക്കത്തിനിടെ തന്നെ അദ്ദേഹത്തിന് ഭക്ഷണം നല്‍കുമെന്ന് വീട്ടുകാര്‍ പറയുന്നു. പലചരക്കു കട ഉടമയായിരുന്നു പുര്‍ഖരം സിംഗ്.
ഉറക്കകൂടുതല്‍ കാരണം കട തുറക്കാന്‍ പറ്റാതായി. തുടര്‍ന്ന് ഡോക്ടറെ കണ്ടപ്പോഴാണ് ആക്സിസ് ഹൈപര്‍സോംനിയ എന്ന അപൂര്‍വ അസുഖമാണെന്ന് കണ്ടെത്തിയത്. 2015-ന് ശേഷം അസുഖം കൂടി.
അതുവരെ തുടര്‍ച്ചയായി 18 മണിക്കൂറൊക്കെ ഉറങ്ങിയിരുന്ന അദ്ദേഹം പിന്നീട് ദിവസങ്ങള്‍ നീണ്ട് ഉറങ്ങാന്‍ തുടങ്ങി. വീട്ടുകാര്‍ എത്ര വിളിച്ചാലും പൂര്‍ണമായും ഉണരില്ല.
ഇയാൾ ഉറങ്ങിയാല്‍ പിന്നെ എഴുന്നേല്‍ക്കുന്നത് 25 ദിവസം കഴിഞ്ഞാണ്. വര്‍ഷത്തില്‍ 300 ദിവസവും ഉറക്കം തന്നെയാണ് ഇദ്ദേഹത്തിന്.എന്നെങ്കിലും ഈ അസുഖം ഭേദമാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.