Site icon MalluChronicle

കോവിഡ് ഭേദമായവർക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നു എന്ന് പഠനം

കോവിഡ് ഭേദമായവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലാണെന്ന് പഠനം. പട്നയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് നടത്തിയ സർവ്വേയിലാണ് പുതിയ കണ്ടെത്തലുകൾ. രണ്ടാം തരംഗത്തിൽ കോവിഡ് മുക്തമായവരുടെ രക്ത സാമ്പിളുകളാണ് പരിശോധിച്ചത്.


കോവിഡ് ചികിത്സ സമയത്ത് സ്റ്റിറോയിഡുകൾ ഉപയോഗിച്ചതായിരിക്കും ഇതിന് കാരണമെന്നും ചില ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചു.ക്ഷീണം, വിശപ്പില്ലായ്മ എന്നീ തുടരുന്ന പതിനൊന്ന് തരം രോഗങ്ങൾ കോവിഡ് ഭേദമായവരിൽ കണ്ടെത്തിയിരുന്നു.


രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ശരിയായ ഭക്ഷണക്രമവും ദീർഘകാലാടിസ്ഥാനത്തിൽ സഹായിക്കുന്ന വ്യായാമങ്ങളും മുൻകരുതലുകളും സ്വീകരിക്കണമെന്ന് പട്നയിലെ എയിംസ് പോസ്റ്റ്‌ ട്രോമ വിഭാഗം മേധാവി ഡോ.അനിൽ കുമാർ പറഞ്ഞു.

Exit mobile version