Site icon MalluChronicle

വിവരങ്ങൾ കൈമാറിയത് \’സിപിഎം കമ്മിറ്റി\’ എന്ന ടെലഗ്രാം ഗ്രൂപ്പില്‍: സ്വർണ്ണ കടത്ത് കേസിൽ പ്രധാന തെളിവുകൾ പുറത്ത്

 തിരുവനന്തപുരം കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണക്കടത്ത് കേസില്‍ ഗൂഡാലോചന സംബന്ധിച്ച തെളിവുകള്‍ കസ്റ്റംസ്‌ പുറത്തു വിട്ടു. പ്രതികള്‍ക്ക് കസ്റ്റംസ് നല്‍കിയ ഷോക്കേസ് നോട്ടീസിൽ ഗൂഢാലോചനയ്ക്ക് തെളിവായിട്ട് ടെലഗ്രാം സന്ദേശങ്ങള്‍ ചൂണ്ടിക്കാട്ടപ്പെടുന്നു. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതികളായ സന്ദീപ്, സരിത്ത്, റമീസ് എന്നിവരുടെ പങ്കാളിത്തം ടെലഗ്രാം സന്ദേശങ്ങളിൽ വ്യക്തമാകുന്നു.

ഗ്രൂപ്പിലെ പ്രധാന ചര്‍ച്ചവിഷയം ഓരോ തവണയും വിമാനത്താവളത്തില്‍ എത്തുന്ന സ്വര്‍ണം എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്നാണ് . ബാഗേജിന്റെ ബാഗേജിന്റെ ഭാരം സംബന്ധിച്ചും, തിരുവനന്തപുരത്തേക്ക് വരുന്ന പാര്‍സലില്‍ നയതന്ത്ര ബാഗേജ് എന്ന് ഉറപ്പായും രേഖപ്പെടുത്തണം എന്നുമെല്ലാം ചർച്ചയിൽ ഉണ്ട്.

2019 ഡിസംബര്‍ ഒന്ന് മുതലുള്ള ചാറ്റുകളാണ് റിപ്പോരട്ടിൽ ഉൾപ്പെട്ടിട്ടുള്ളത്. ആദ്യ കന്‍സൈൺമെന്റില്‍ 50 കിലോയുടെ നോട്ടിഫിക്കേഷന്‍ ഉണ്ടെന്ന് സരിത്ത് പറയുന്നിടത്താണ് ചാറ്റ് തുടങ്ങുന്നത്. ഇതിന് പുറമെ ബാഗേജ് സ്വീകരിക്കുന്ന കോണ്‍സുല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബിയുടെ പേര് മാറ്റ് ബംഗാളി പേര് ചേര്‍ക്കണം എന്നും ആവശ്യപ്പെടുന്നുണ്ട്. സ്വര്‍ണമടങ്ങിയ ബാഗ് 2019 ഡിസംബര്‍ 19 ന് കൈപ്പറ്റിയതായും സരിത്ത് ചാറ്റുകളില്‍ സ്ഥിരീകരിക്കുന്നുണ്ട്.

Exit mobile version