Site icon MalluChronicle

മലയാള സിനിമാതാരം കുഴഞ്ഞുവീണു ; നില അതീവ ഗുരുതരം..

മമ്മൂട്ടിയുമൊന്നിച്ച് സിനിമാ ജീവിതത്തിനു തുടക്കമിട്ട നടൻ മേള രഘു ഗുരുതരാവസ്ഥയിൽ ആശുപത്രിയില്‍ ചികിത്സയിൽ. കഴിഞ്ഞ 16ന് രഘു വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ചേര്‍ത്തല താലൂക്കാശുപത്രിയിലും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഏഴ് ദിവസമായി അബോധാവസ്ഥയിലാണ്.

തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്ന രഘുവിന്റെ ചി​കി​ത്സ​യു​മാ​യി ബന്ധ​പ്പെ​ട്ട് ഇതിനകം ഒരുപാട് തുക ചിലവായെന്നും  സാ​മ്പ​ത്തി​ക​മാ​യി ത​ക​ർ​ച്ച നേ​രി​ടു​ന്ന കു​ടും​ബ​ത്തി​ന്​ ഇ​ത്​ താ​ങ്ങാ​വു​ന്ന​തി​ലും അപ്പുറമാണെന്നും ബന്ധുക്കൾ പറയുന്നു. സി​നി​മാ മേ​ഖ​ല​യി​ലു​ള്ള​വ​ർ സ​ഹാ​യ​വു​മാ​യി എ​ത്തുമെന്ന പ്ര​തീക്ഷയിലാ​ണ് കു​ടുംബം. 

മോഹൻലാൽ നായകനായ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലും രഘു അഭിനയിച്ചിരുന്നു. ഹോട്ടൽ ജീവനക്കാരന്റെ വേഷമാണ് രഘു ചെയ്തത്. 35ലധി​കം ചി​ത്ര​ങ്ങ​ളി​ൽ വേ​ഷ​മി​ട്ടി​ട്ടു​ണ്ട്.

Exit mobile version