Site icon MalluChronicle

പെട്രോൾ വില കുതിക്കുന്നു ; സർവ്വകാല റെക്കോർഡിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ ഡീസല്‍ വില കൂടി. പെട്രോള്‍ വില സര്‍വ്വകാല റെക്കോഡില്‍ എത്തി. ഇന്ന് പെട്രോളിന് 35 പൈസയാണ് കൂടിയത്. ഇന്ന് പെട്രോളിന് തിരുവനന്തപുരത്തെ വില ലിറ്ററിന് 88 രൂപ 06 പൈസയാണ്. ലിറ്ററിന് 89 രൂപ 50 പൈസയാണ് തിരുവനന്തപുരത്തെ ഗ്രാമങ്ങളിലെ വില. പെട്രോളിന് ലിറ്ററിന് 86 രൂപ 32 പൈസയാണ് ഇന്ന് കൊച്ചിയിലെ വില. 85 രൂപ 99 പൈസയെന്ന റെക്കോഡാണ് ഇതോടെ തകര്‍ന്നത്. കൊച്ചിയില്‍ 2018ല്‍ ആയിരുന്നു ഈ വില. 37 പൈസയാണ് ഡീസലിന് ഇന്ന് കൂടിയത് . ഇതോടെ ഡീസല്‍ വില കൊച്ചിയില്‍ 80 രൂപ 51 പൈസയും തിരുവനന്തപുരത്ത് ഡീസലിന് വില 82 രൂപ 14 പൈസയുമായി.

Exit mobile version