Site icon MalluChronicle

പള്ളികളിലെ ഉച്ചഭാഷിണികൾ ശബ്ദ മലിനീകരണം സൃഷ്ടിക്കുന്നുവെന്നും അവ നിരോധിക്കണമെന്നും ആവശ്യം..

പള്ളികളിലെ ഉച്ചഭാഷിണികൾ നിരോധിക്കണമെന്ന് ശിവസേന മുഖപത്രം സാമ്ന കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടു. ശബ്ദമലിനീകരണം സൃഷ്ടിക്കുന്നുണ്ട് എന്നാരോപിച്ചാണ് ഇവർ ആവശ്യമുന്നയിച്ചത്. ഉച്ചഭാഷിണികൾ സൃഷ്ടിക്കുന്ന ശബ്ദം പരിസ്ഥിതിക്ക് ഹാനികരമാണ് എന്നാണ് സാമ്നയുടെ വാദം. പള്ളികളിലെ ഉച്ചഭാഷിണിയുടെ ഉപയോഗം തടയാൻ കേന്ദ്ര സർക്കാർ ഓർഡിനൻസ് കൊണ്ടുവരണമെന്ന് ഇവർ ആവശ്യപ്പെട്ടു.
✍️വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ ഇതിൽ ക്ലിക്ക് ചെയ്യുക.
 നേരത്തെ മുസ്ലിം കുട്ടികൾക്കായി ബാങ്ക് വിളി മത്സരം നടത്തണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് സാമ്നയുടെ നേതാവ് രംഗത്ത് വന്നിരുന്നു. ഈ ആവശ്യത്തെ ബിജെപി നേതാവ് പരിഹസിക്കുകയുണ്ടായി.എന്നാൽ ഇതിനു പിന്നാലെയാണ് ഉച്ചഭാഷിണി നിരോധിക്കണമെന്ന ആവശ്യവുമായി സാമ്‌ന മുന്നോട്ടുവന്നിരിക്കുന്നത് എന്നതാണ് അതിശയകരം.
Exit mobile version