Site icon MalluChronicle

ബഹ്റൈൻ പ്രധാനമന്ത്രി അന്തരിച്ചു..

ബഹ്റൈൻ പ്രധാനമന്ത്രി ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അന്തരിച്ചു. റോയൽ പാലസ് തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലൂടെ ആണ് മരണ വിവരം അറിയിച്ചത്. 

രോഗബാധിതൻ ആയിരുന്ന അദ്ദേഹം അമേരിക്കയിലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നുവെന്നും, മൃതദേഹം ബഹ്റൈനിൽ എത്തിയാൽ ഉടൻ സംസ്ക്കരിക്കും എന്നും ബഹ്റൈൻ ന്യൂസ് ഏജൻസി (ബിഎൻഐ) റിപ്പോർട്ട് ചെയ്തു. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ചടങ്ങിൽ പ്രധാനപ്പെട്ട ചില ബന്ധുക്കൾ മാത്രമായിരിക്കും ഉണ്ടായിരിക്കുക എന്നും അറിയിച്ചു.

 

അദ്ദേഹത്തിൻ്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി വ്യാഴാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് ബഹ്റൈൻ സർക്കാർ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

Exit mobile version