Site icon MalluChronicle

അമേരിക്കയിലെ ഔദ്യോഗിക ഭാഷയായി ഇനി മുതൽ തെലുങ്കുവും..!

ആശയ വിനിമയത്തിനുള്ള ഔദ്യോഗിക ഭാഷകളുടെ കൂട്ടത്തിൽ തെലുങ്കിനെയും ഉൾപ്പെടുത്തി അമേരിക്കയിലെ ഡൊണാൾഡ് ട്രംപ് സർക്കാർ ഉത്തരവ് പുറത്തിറക്കി.

അടുത്തമാസം  പ്രെസിഡെൻഷ്യൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ്‌ ഈ പ്രഖ്യാപനം. തിരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പറുകൾ വിവിധ ഭാഷകളിലാകും പ്രിന്റ്ചെയ്യുക. ഇനി മുതൽ തെലുങ്കിലും ബാലറ്റ് പേപ്പർ ഉണ്ടാകും.

നിലവിൽ അമേരിക്കയിൽ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 15 കോടിയോളം തെലുങ്കു ഭാഷ പ്രയോഗിക്കുന്നവർ ഉണ്ടെന്നാണ് വിവരം. അമേരിക്കയിൽ തെലുഗ് സംസാരിക്കുന്നവരുടെ എണ്ണത്തിലുണ്ടായ വാൻ വർധനവാണ് ഭാഷയെ ഔദ്യോഗിക ഭാഷ ലിസ്റ്റിൽ ഉൾപ്പെടുത്താൻ കാരണമായത്.

നിലവിൽ ഹിന്ദിയും ഗുജറാത്തിയുമാണ് ഇന്ത്യയിൽ നിന്ന് ഔദ്യോഗിക ഭാഷയായി അമേരിക്ക അംഗീകരിച്ചിട്ടുള്ളത്.

Exit mobile version