മലയാളി പ്രേക്ഷകര്‍ക്കൊപ്പം ‘വിക്രം’ കാണാന്‍ സംവിധായകന് ലോകേഷ് കനകരാജും സംഗീത സംവിധായകന് അനിരുദ്ധ് രവിചന്ദ്രനും കേരളത്തില്‍. തൃശ്ശൂര്‍ ജില്ലയിലെ രാഗം തിയേറ്ററില്‍ 13ന് ഉച്ചയ്ക്ക് 12 മണിയുടെ പ്രദര്‍ശനത്തിന് ഇരുവരും ആരാധകര്പ്പൊപ്പം ഉണ്ടാകും. തിയേറ്റര്‍ ഉടമകള്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.