വിവാഹത്തിന് ആളുകള്‍ ഇടിച്ചുകയറി; ഭക്ഷണത്തിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി വധുവിൻ്റെ വീട്ടുകാർ.
വിവാഹം നടന്നത് സെപ്റ്റംബര്‍ 21-നായിരുന്നു. വിവാഹം നടന്ന ഹാളില്‍ ഭക്ഷണം വിളമ്പുന്നത് ആരംഭിച്ചതോടെ നിരവധിപേര്‍ ഇരച്ചെത്തുകയായിരുന്നു. ഇതോടെയാണ് ആധാര്‍ കാര്‍ഡ് കാണിക്കുന്നവരെ മാത്രം വധുവിന്റെ വീട്ടുകാര്‍ ഹാളിലേക്ക് പ്രവേശിപ്പിച്ചത്.