ഇൻസ്റ്റഗ്രാം ഉപഭോക്താക്കളുടെ ക്യാമറ ഫേസ്ബുക്ക് അനുവാദമില്ലാതെ ഉപയോഗിക്കുന്നതായി പരാതി..
{മല്ലു ക്രോണിക്കിൾ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക..} MC – TECH ഇൻസ്റ്റഗ്രാം ഉപഭോക്താക്കളെ ഫേസ്ബുക്ക് രഹസ്യമായി നിരീക്ഷിക്കുന്നുണ്ടെന്നും, ഫോൺ ക്യാമറ അനുവാദമില്ലാതെ പ്രവർത്തിപ്പിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ന്യൂജേഴ്സി സ്വദേശിയായ ബ്രിട്ടണി കോണ്ടിറ്റിയാണ് രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ ആരോപണം ഫേസ്ബുക്ക് നിഷേധിച്ചു. സാങ്കേതിക പ്രശ്നങ്ങളാണ് പരാതിക്ക് കാരണമെന്നും അത് പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും ഉടൻ തന്നെ പ്രശ്നം പരിഹരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ഫേസ്ബുക്ക് അറിയിച്ചു. സാൻഫ്രാൻസിസ്കോയിലെ ഫെഡറൽ കോടതിയിലാണ് ബ്രിട്ടണി കോണ്ടിറ്റി പരാതി നൽകിയിരിക്കുന്നത്….