
യുവാവ് ഷാർജയിൽ കടലിൽ മുങ്ങിമരിച്ചു..
മലയാളി യുവാവ് ഷാര്‍ജയില്‍ കടലില്‍ മുങ്ങി മരിച്ചു. ഗുരുവായൂര്‍, വടക്കേകാട് ഞമനങ്ങാട് പരേതനായ അബൂബക്കറിന്റെ മകന് മുഹമ്മദ് എമില്‍ (24) ആണ് മരിച്ചത്

യുഎഇയിൽ ഭൂചലനം..
യുഎഇയില്‍ ഭൂചലനങ്ങള്‍ നിരീക്ഷിക്കുന്ന, ദേശീയ കാലാവസ്ഥാ കേന്ദ്രത്തിലെ സീസ്മോളജി വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്

സന്ദർശക വിസക്കാർക്ക് ഷാർജയിലേക്ക് യാത്ര ചെയ്യാമെന്ന അറിയിപ്പ് പിൻവലിച്ചു..
സന്ദര്‍ശക വിസക്കാര്‍ക്ക് ഷാര്‍ജയിലേക്ക് യാത്ര ചെയ്യാമെന്ന അറിയിപ്പ് പിന്‍വലിച്ചു. ഷാര്‍ജ ആസ്ഥാനമായുള്ള വിമാനക്കമ്പനിയായ എയര്‍ അറേബ്യയാണ് നേരത്തെ തങ്ങളുടെ വെബ്സൈറ്റില്‍ ഇത്തരത്തിലൊരു അറിയിപ്പ് പ്രസിദ്ധീകരിച്ചത്. എന്നാല്‍ പിന്നീട് ഇത് പിന്‍വലിക്കുകയായിരുന്നു.
ഇന്ത്യ , പാകിസ്ഥാന്, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും സന്ദര്‍ശക വീസകളില്‍ മുന്‍കൂര്‍ അനുമതിയുടെയോ രജിസ്ട്രേഷന്റെയോ ആവശ്യമില്ലാതെ ഷാര്‍ജയിലേക്ക് വരാമെന്നും യാത്രക്കാരുടെ കൊവിഡ് വാക്സിനേഷന് യാത്രാ നിബന്ധനയായി പരിശോധിക്കില്ലെന്നും അറിയിപ്പില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് പിന്നീട് വെബ്സൈറ്റില്‍ നിന്നും നീക്കം ചെയ്യുകയായിരുന്നു.
അതേസമയം ഷാര്‍ജയില്‍ കൊവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു. പൊതുസ്ഥലങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് പ്രവേശനാനുമതി നല്‍കിക്കൊണ്ടാണ് പുതിയ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. മാളുകളിലും സിനിമാ തിയറ്ററുകളിലും മറ്റ് വിനോദ കേന്ദ്രങ്ങളിലും പ്രവേശിക്കാവുന്ന ആളുകളുടെ എണ്ണം ആകെ ശേഷിയുടെ 80 ശതമാനമായി വര്‍ധിപ്പിച്ചിട്ടുണ്ട്.