എട്ടു കിലോമീറ്റർ നീളവും മൂന്നര കിലോമീറ്റർ വീതിയും; കൊച്ചി തീരത്ത് പുതിയൊരു ദ്വീപ് ഉയരുന്നു..?
ഇന്ന് അന്താരാഷ്ട്ര സമുദ്ര ദിനം. എല്ലാ വർഷങ്ങളിലും കടൽ കരയെടുക്കുന്ന പ്രതിഭാസത്തിന് വിപരീതമായി ഇക്കുറി കര കടലിനെ എടുത്തിരിക്കുകയാണ്.കൊച്ചി തുറമുഖത്തിന് സമീപമായി കടലിനുള്ളിൽ പുതിയൊരു ദ്വീപ് തെളിഞ്ഞു വന്നിരിക്കുകയാണ്. എട്ടു കിലോമീറ്റർ നീളവുംമൂന്നര കിലോമീറ്റർ വീതിയുമുള്ള ദ്വീപാണിത്.കടലിൽ രൂപപ്പെട്ട ഈ മണൽത്തിട്ടയുടെ വലിപ്പം കുമ്പളങ്ങി കരയുടെ അഞ്ചിരട്ടിയാണ്. 2018 കേരളത്തിൽ ഉണ്ടായ ഓഖിയ്ക്ക് ശേഷമാണ് ഇങ്ങനെ ഒരു തുരുത്ത് പൊങ്ങി വരുന്നത് മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽപെട്ടത്. സാധാരണ ഇങ്ങനെ ഉണ്ടായാൽ അല്പം കഴിഞ്ഞ് താഴ്ന്നു പോകാറാണ് പതിവ്. എന്നാൽ…