എംഇഎസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ വിദ്യാർത്ഥിക്ക് റാഗിങ്ങിൽ ക്രൂരമർദ്ദനം. ഒന്നാംവർഷ ഫാഷൻ ഡിസൈനിങ് വിദ്യാർത്ഥി മുഹമ്മദ് റിഷാനിനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മർദ്ദിക്കുമെന്ന് രണ്ടാം വർഷ വിദ്യാർത്ഥികൾ ഭീഷണിപ്പെടുത്തുന്ന ഓഡിയോ സന്ദേശവും പുറത്തുവന്നു.