പ്രണയം നടിച്ച് 68കാരനെ വിളിച്ചുവരുത്തി പ്രമുഖ വ്ലോഗ്ഗർ, ഒത്താശ ചെയ്ത് ഭർത്താവ് : ഹണി ട്രാപ്പിൽ തട്ടിയെടുത്തത് 23 ലക്ഷം..
68 കാരനായ വയോധികനെ പ്രണയം നടിച്ച് ഹണി ട്രാപ്പിൽ പെടുത്തിയ വ്ലോഗർക്കും ഭർത്താവിനുമെതിരെ പോലീസ് നടപടി. കൽപ്പകഞ്ചേരി സ്വദേശിയായ വയോധികനുമായി 28 കാരിയും പ്രമുഖ വ്ലോഗറുമായ റാഷിദ ബന്ധം സ്ഥാപിക്കുകയും 23 ലക്ഷം രൂപയോളം തട്ടിയെടുക്കുകയുമായിരുന്നു.