ഡബ്ല്യുസിസിയെ തള്ളിപ്പറഞ്ഞിട്ടില്ല; ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കണമെന്ന് ഇന്ദ്രൻസ്
ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കണം. ഡബ്ല്യുസിസിയെ തള്ളിപ്പറഞ്ഞിട്ടില്ല. സഹപ്രവർത്തകൻ തെറ്റ് ചെയ്തെന്ന് വിശ്വസിക്കാൻ പാടാണെന്നാണ് പറഞ്ഞത്. അതിക്രമത്തിനിരയായ പെൺകുട്ടിയെ മകളെ പോലെത്തന്നെയാണ് കാണുന്നത്. അവരുടെ വേദനയിൽ താനും ഒപ്പം തന്നെയുണ്ട്.