മലപ്പുറത്ത് പന്നി വിളമ്പിയെങ്കിൽ നിങ്ങള്‍ ഡിവൈഎഫ്ഐ; ഹലാൽ വിവാദത്തിൽ ഡിവൈഎഫ്ഐ ഫുഡ്സ്ട്രീറ്റിനെതിരെ നടന്റെ കുറിപ്പ് വൈറൽ..
സംഘപരിവാറിന്റെ വിദ്വേഷ പ്രചരണങ്ങൾക്കെതിരെ നടത്തിയ ഫുഡ് ഫെസ്റ്റിൽ എറണാകുളം ജില്ലയില്‍ പോര്‍ക്ക് അടക്കം വിളമ്പിയിരുന്നു. ഇത് ഉന്നയിച്ചാണ് ഫെയ്സ്ബുക്ക് പോസ്റ്റ്. ഭക്ഷണത്തിൽ മതം കലർത്തുന്ന സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരെ എന്ന ബാനർ ഉയർത്തിയാണ് ഫുഡ് സ്ട്രീറ്റ് എന്ന പേരിൽ പെരുമ്പാവൂരില്‍ ഫുഡ് ഫെസ്റ്റ് നടത്തിയത്.