വിരാട് കോഹ്ലി ഇന്ത്യൻ നായകസ്ഥാനമൊഴിയുന്നു..
ഇന്ത്യൻ നായകൻ വിരാട് കോഹ്ലി അടുത്ത മാസം യുഎഇയില്‍ ആരംഭിക്കുന്ന ടി20 ലോകകപ്പിനുശേഷം ടി20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാൻ തീരുമാനിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോലി.
ഇന്ത്യൻ നായകൻ വിരാട് കോഹ്ലി അടുത്ത മാസം യുഎഇയില്‍ ആരംഭിക്കുന്ന ടി20 ലോകകപ്പിനുശേഷം ടി20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാൻ തീരുമാനിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോലി.
ശ്രീലങ്കൻ ഇതിഹാസം വിരമിച്ചു..
വരുന്ന ടി-20 ലോകകപ്പിനു ശേഷം വിരാട് കോലി ഇന്ത്യൻ ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന വാർത്തകൾക്കെതിരെ ബിസിസിഐ.
ബിസിസിഐ ട്രഷറർ അരുൺ ധുമാലാണ് പ്രതികരണവുമായി രംഗത്തെത്തിയത്. എല്ലാ ഫോർമാറ്റിലും കോലി തന്നെ ഇന്ത്യൻ നായകനായി തുടരുമെന്ന് അരുൺ ധുമാൽ അറിയിച്ചു.
“ഇത് അസംബന്ധമാണ്. അങ്ങനെയൊന്നും സംഭവിക്കുന്നില്ല. ഇത് മാധ്യമങ്ങൾ മാത്രം പറയുന്ന കാര്യമാണ്. ക്യാപ്റ്റൻസി മാറുന്നതിനെപ്പറ്റി ഇതുവരെ തങ്ങളൊന്നും ചർച്ച ചെയ്തിട്ടില്ല. വിരാട് തന്നെ എല്ലാ ഫോർമാറ്റിലും ക്യാപ്യനായി തുടരും.”- അരുൺ ധുമാൽ അറിയിച്ചു.
ബാറ്റിംഗിൽ കൂടുതൽ ശ്രദ്ധിക്കാനായി കോലി സ്ഥാനം ഒഴിയുമെന്നും കോലിക്ക് പകരം രോഹിത് ക്യാപ്റ്റനാവും എന്നുമായിരുന്നു റിപ്പോർട്ടുകൾ. നിലവിൽ ടീമിൻ്റെ വൈസ് ക്യാപ്റ്റനാണ് രോഹിത്. ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്ന വിവരം ഏറെ വൈകാതെ കോലി അറിയിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ടൈം ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
“വിരാട് തന്നെ ഇക്കാര്യം അറിയിക്കും. തൻ്റെ ബാറ്റിംഗിൽ ശ്രദ്ധിച്ച് ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ എന്ന പദവിയിലെത്തുക എന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കോലിയുടെ ശ്രമം. ഓസ്ട്രേലിയൻ പര്യടനത്തിനു ശേഷം കഴിഞ്ഞ ഏതാനും മാസങ്ങളായി ഇരു താരങ്ങളുമായും ബിസിസിഐ കൂടിക്കാഴ്ച നടത്തുന്നുണ്ട്. കോലിയും രോഹിതും തമ്മിൽ പലതവണ ചർച്ചകൾ നടന്നു.”- ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് ടൈം ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
ഐപിഎലിൽ മുംബൈ ഇന്ത്യൻസിനെ അഞ്ച് തവണ ക്യാപ്റ്റനാക്കിയ താരമാണ് രോഹിത്. കോലിയുടെ അഭാവത്തിൽ ഇന്ത്യൻ ടീമിനെ നയിച്ചിട്ടുള്ള രോഹിത് ഏഷ്യാ കപ്പ് ഉൾപ്പെടെയുള്ള കിരീടങ്ങൾ നേടിയിട്ടുമുണ്ട്.
കഴിഞ്ഞ ദിവസം ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യൻ ടീമിൽ സ്പിന്നർ ആർ അശ്വിൻ ടീമിൽ തിരിച്ചെത്തിയതാണ് ലോകകപ്പ് ടീമിലെ സർപ്രൈസ്. സൂര്യകുമാർ യാദവ് ടീമിൽ സ്ഥാനം നിലനിർത്തി. ഋഷഭ് പന്ത്, ഇഷാൻ കിഷൻ എന്നിവരാണ് വിക്കറ്റ് കീപ്പർമാർ. മലയാളി താരം സഞ്ജു സാംസണ് ഇടം ലഭിച്ചില്ല. ലോകേഷ് രാഹുൽ രോഹിതിനൊപ്പം ഓപ്പൺ ചെയ്യും. ധവാന് ഇടം ലഭിച്ചില്ല. യുസ്വേന്ദ്ര ചഹാലിന് സ്ഥാനം നഷ്ടമായി. രാഹുൽ ചഹാറാണ് പകരം ടീമിലെത്തിയത്. ജഡേജക്കൊപ്പം സ്പിൻ ഓൾറൗണ്ടറായി അക്സർ പട്ടേൽ ടീമിലെത്തിയതും വരുൺ ചക്രവർത്തി ടീമിൽ ഇടം പിടിച്ചതും അപ്രതീക്ഷിതമായി. ബുംറ, ഭുവി, ഷമി എന്നിവരാണ് പേസർമാർ. ശ്രേയസ് അയ്യർ, ഷർദുൽ താക്കുർ, ദീപക് ഛാഹർ എന്നിവരാണ് സ്റ്റാൻഡ്ബൈ പ്ലെയേഴ്സ്.
ഇന്ത്യ – ഇംഗ്ലണ്ട് മാഞ്ചസ്റ്റർ ടെസ്റ്റ് ഉപേക്ഷിച്ചു..
ധോണി വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ടീമിൽ തിരിച്ചെത്തുന്നു..
ടി 20 ലോകകപ്പ്; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, ധോണിയും അശ്വിനും ടീമിൽ
മാഞ്ചസ്റ്ററിനു മുമ്പേ ഇന്ത്യയ്ക്ക് തിരിച്ചടി ; രണ്ട് താരങ്ങള്‍ക്ക് കൊവിഡ്..
ടി20 ലോകകപ്പ് ; ഇന്ത്യൻ ടീം പ്രഖ്യാപനം ഇന്ന്, സഞ്ജു സംസണെ ഉൾപ്പെടുത്താൻ സാധ്യത..
അവിശ്വസനീയം ഇന്ത്യ; ഓവൽ ടെസ്റ്റിൽ ഇംഗ്ലണ്ടിനെ 157 റണ്‍സിന് തകർത്തു..
ലീഡ്സ് ടെസ്റ്റിൽ ഇന്ത്യയെ തകർത്ത് ഇംഗ്ലണ്ട്..
You cannot copy content of this page