ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ മരിച്ചു..

ഏതൊരു മാതാപിതാക്കൾക്കും ഏറ്റവും വലിയ വേദനയാണിത്. ഞങ്ങളുടെ പെൺകുട്ടിയുടെ ജനനമാണ് ഈ നിമിഷത്തിൽ ഞങ്ങൾക്ക് ജീവിക്കാനുള്ള ശക്തി നൽകുന്നത്.

മെസ്സിയും റൊണാൾഡോയും ഒരു ടീമിൽ കളിക്കുമോ?

സിനദിൻ സിദാൻ അടുത്ത സീസണിൽ പിഎസ്‌ജിയുടെ പരിശീലകനായി എത്തുമെന്ന അഭ്യൂഹങ്ങൾ റൊണാൾഡോ ഫ്രഞ്ച് ക്ലബിലെത്താനുള്ള സാധ്യത വർധിപ്പിക്കുന്നു.

ചരിത്ര നേട്ടവുമായി ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ; 800 ഗോള്‍ നേടുന്ന ആദ്യ താരം

ഫുട്ബോള്‍ ചരിത്രത്തില്‍ ഉയര്‍ന്ന തലത്തില്‍ 800 ഗോളുകള്‍ നേടുന്ന ആദ്യ താരമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ.

ഖത്തർ ലോകകപ്പിലേക്ക് പോർച്ചുഗലോ ഇറ്റലിയോ?

യൂറോ ചാമ്പ്യന്‍മാരായ ഇറ്റലിയോ അല്ലെങ്കിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലോ, ഇതിൽ ഏതെങ്കിലും ഒരു ടീം ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടും.

സഞ്ജു വിമാന ടിക്കറ്റ് സ്‌പോണ്‍സര്‍ ചെയ്തു; ആദര്‍ശിന്റെ ഫുട്‌ബോള്‍ ഇനി സ്‌പെയ്‌നില്‍

സ്‌പെയ്‌നിലേക്കുള്ള വിമാന ടിക്കറ്റുകള്‍ സഞ്ജു സ്‌പോണ്‍സര്‍ ചെയ്തു. സഞ്ജുവിന് പുറമെ സാംസ്‌കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാനും ബാക്കി പണം കണ്ടെത്തുന്നതിന് ആദര്‍ശിനെ സഹായിച്ചു. കാരക്കാട് ലിയോ ക്ലബ്ബ് 50000 രൂപ സമാഹരിച്ച് നല്‍കിയെന്നും സജി ചെറിയാന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

“റൊണാൾഡോ എനിക്ക് ജെആറിനെ വിവാഹം കഴിക്കാമോ ?” റൊണാൾഡോയുടെ മകനെ വിവാഹം കഴിക്കാനാവശ്യപ്പെട്ട് കുഞ്ഞു ആരാധക, ചിത്രം വൈറലാകുന്നു..

“റൊണാൾഡോ എനിക്ക് ജെആറിനെ വിവാഹം കഴിക്കാൻ കഴിയുമോ?” റൊണാൾഡോയുടെ മകനെ വിവാഹം കഴിക്കാനാവശ്യപ്പെട്ട് കുഞ്ഞു ആരാധക, ചിത്രം വൈറലാകുന്നു..

ഡബിളടിച്ച് റൊണാൾഡോ രണ്ടാം വരവ് ആഘോഷമാക്കി; യൂണിറ്റഡിന് തകർപ്പൻ ജയം ..

ഡബിളടിച്ച് റൊണാൾഡോ രണ്ടാം വരവ് ആഘോഷമാക്കി; യൂണിറ്റഡിന് തകർപ്പൻ ജയം..

മെസ്സിയെ മറികടന്ന് റൊണാൾഡോയുടെ ജഴ്സി വിൽപ്പന; ഇതുവരെ വിറ്റഴിച്ചത് 187 മില്യൺ യുറോ ..

മെസ്സിയെ മറികടന്ന് റൊണാൾഡോയുടെ ജഴ്സി വിൽപ്പന; ഇതുവരെ വിറ്റഴിച്ചത് 187 മില്യൺ യുറോ ..

ഏറ്റവും കൂടുതൽ ഇൻ്റർനാഷണൽ ഗോൾ; ചരിത്രമെഴുതി റൊണാൾഡോ

ഏറ്റവും കൂടുതൽ ഇൻ്റർനാഷണൽ ഗോൾ; ചരിത്രമെഴുതി റൊണാൾഡോ

മെസ്സിക്ക് പിന്നാലെ റൊണാൾഡോയും ക്ലബ് മാറാനൊരുങ്ങുന്നു..

ലയണൽ മെസിക്ക് പിന്നാലെ പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ക്ലബ്ബ് മാറാനൊരുങ്ങുന്നതനായി റിപ്പോർട്ടുകൾ. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുവൻറസ് വിടുന്നതായി ക്ലബ് മാനേജ്മെന്റിനെ അറിയിച്ചു. ചുവട് മാറ്റം മാഞ്ചസ്റ്റർ സിറ്റിയിലേക്കെന്നാണ് ലഭിക്കുന്ന സൂചന. സിറ്റിയുടെ പോർച്ചുഗീസ് താരങ്ങളായ ബെർണാഡോ സിൽവ, റൂബൻ ഡയസ് തുടങ്ങിയവരുമായി റൊണാൾഡോ സംസാരിച്ചെന്നാണ് സൂചന. അതേസമയം, കിലിയൻ എംബാപ്പെക്കായി റയൽ മാഡ്രിഡും രംഗത്തെത്തി.

ഇറ്റാലിയൻ ലീഗിലെ ആദ്യ മത്സരത്തിൽ ആദ്യ ഇലവനിൽ ഉൾപ്പെടുത്താത്തതിൽ റൊണാൾഡോ അതൃപ്തനെന്ന് റിപ്പോർട്ടുണ്ടായിരുന്നു. 36കാരനായ റോണാൾഡോയും യുവൻറസും തമ്മിലുള്ള കരാർ ഈ സീസണോടെ അവസാനിക്കുകയാണ്. നേരത്തെ പി.എസ്‌.ജി.യുമായി ബന്ധപ്പെട്ടും റൊണാൾഡോയുടെ പേര് പ്രചരിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ പിന്നീട് കൂടുതൽ വ്യക്തതയുണ്ടായില്ല.

റയലിലേക്ക് മടങ്ങുമെന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ വാരം റൊണാൾഡോ നിഷേധിച്ചിരുന്നു. ‘റയലിൽ എന്റെ കഥ എഴുതിക്കഴിഞ്ഞതാണ്. അത് വാക്കുകളിലും കണക്കുകളിലും കിരീടങ്ങളിലുമെല്ലാം രേഖപ്പെടുത്തിയ ചരിത്രമാണ്. വേണ്ടവർക്ക് അത് സാന്റിയാഗോ ബെർണാബ്യൂവിലെ റയൽ മ്യൂസിയത്തിൽ ചെന്നാൽ കാണാം. അതുപോലെ ഓരോ റയൽ ആരാധകന്റെ മനസിലും അതുണ്ട്. നേട്ടങ്ങളെക്കാളുപരി റയലിലുണ്ടായിരുന്ന ഒമ്പത് വർഷം പരസ്പര ബഹുമാനത്തോടെയും സ്‌നേഹത്തോടെയുമാണ് ഞങ്ങൾ കഴിഞ്ഞത്. ആ സ്‌നേഹവും ആദരവും എനിക്കിപ്പോഴും ലഭിക്കുന്നുണ്ട്. അതിലെനിക്ക് സന്തോഷവുമുണ്ട്.

ഓരോ യഥാർത്ഥ റയൽ ആരാധകന്റെ ഹൃദയത്തിലും മനസിലും ഞാനുണ്ടാകുമെന്ന് ഉറപ്പാണ്. സ്‌പെയിനിൽ ഇപ്പോൾ പ്രചരിക്കുന്ന വാർത്തകളിൽ എന്റെ പേര് നിരവധി ക്ലബ്ബുകളുമായി ചേർത്ത് പറയുന്നുണ്ട്. എന്നാൽ യഥാർത്ഥ വസ്തുത എന്താണെന്ന് ആരും ഇതുവരെ
അന്വേഷിച്ചിട്ടില്ല. അതുകൊണ്ടുതന്നെ എന്റെ പേര് വെച്ച് നടക്കുന്ന പ്രചാരണങ്ങൾക്ക് അവസാനമിടാൻ ഞാൻ നേരിട്ട് രംഗത്തുവന്നിരിക്കുകയാണ്’- എന്നായിരുന്നു റൊണാൾഡോയുടെ പ്രതികരണം.

You cannot copy content of this page