കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം ; പ്രതികൾ സഞ്ചരിച്ചതെന്ന് കരുതുന്ന ഓട്ടോറിക്ഷ കസ്റ്റഡിയിൽ..
ഓയൂരിൽ കുട്ടിയെ കടത്തിയ ദിവസം പ്രതികൾ ബ്ലാക്ക് മെയിൽ ചെയ്യാനായി സഞ്ചരിച്ചതെന്ന് സംശയിക്കുന്ന ഓട്ടോയും ഓട്ടോ ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഓട്ടോയിൽ സഞ്ചരിച്ചവരുടെ ഉൾപ്പടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. സംഭവ ദിവസം ഓട്ടോ പാരിപ്പള്ളിയിൽ പെട്രോൾ പമ്പിൽ നിന്ന് ഡീസൽ അടിക്കുന്ന ദൃശ്യവും പൊലീസിന് കിട്ടിയിട്ടുണ്ട്.