സെപ്റ്റംബർ മുതൽ നിയന്ത്രണങ്ങളില്ലാത്ത പ്രതിരോധം; കോവിഡിനൊപ്പം സഞ്ചരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡൽഹി: സെപ്റ്റംബര്‍ മുതല്‍ രാജ്യം നിയന്ത്രണങ്ങളില്ലാത്ത കോവിഡ് പ്രതിരോധത്തിലേക്ക്. ലോക്കുകളില്ല. ഇനി കൊറോണയ്ക്കൊപ്പം ജീവിയ്ക്കണം. കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ വിപണിയെ ചലിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. കോവിഡിന്റെ പിടിയിൽ ഞെരുങ്ങിയ രാജ്യത്തെ സാധാരണ രീതിയിലേക്ക് കൊണ്ടുവരുന്നതിന് വേണ്ടി കോവിഡിനോടൊപ്പം സഞ്ചരിക്കാം എന്ന സന്ദേശമാണ് കേന്ദ്രം മുന്നോട്ട് വച്ചിരിക്കുന്നത്. ഇതിനോടകം തന്നെ കോവിഡിനെ പ്രതിരോധിക്കുവാനുള്ള വാക്സിൻ ക്രമീകരണങ്ങൾ പൂർത്തിയാകുമെന്ന സൂചനയും ലഭിക്കുന്നുണ്ട്. അൺലോക്ക് നാലാം ഘട്ടത്തിൽ മെട്രോ ട്രെയിൻ സർവീസുകളുൾപ്പെടെ പുനരാരംഭിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകുമെന്നാണ് സൂചന. നിരവധി സംസ്ഥാനങ്ങള്‍ മെട്രോ…