ജോലിക്കിടെ അടിവസ്ത്രത്തിലുണ്ടായിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു..

മലപ്പുറം: ജോലിക്കിടെ അടിവസ്ത്രത്തിലുണ്ടായിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. മലപ്പുറം ജില്ലയിലെ മൂർക്കനാട് പൊട്ടിക്കുഴി സ്വദേശി പൂന്തോട്ടത്തിൽ ശിഹാബുദ്ധീ ന്റെ (31) മൊബൈൽ ഫോണാണ് പൊട്ടിത്തെറിച്ചത്. ബുധനാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു പനമ്പട്ട വെട്ടുന്നതിനിടയിലാണ് സംഭവം. പോകോ…

സംസ്ഥാനത്ത് നാളെ മുതൽ പുതിയ നിയന്ത്രണങ്ങളും ഇളവുകളും പ്രാബല്യത്തിൽ..

നാളെ മുതൽ നിയന്ത്രണങ്ങളും ഇളവുകളും ഇങ്ങനെ

മിണ്ടാപ്രാണിയോട് കൊടും ക്രൂരത ; വളർത്തു നായയെ ചൂണ്ടയിൽ കോർത്ത് തല്ലിക്കൊന്ന് കടലിലെറിഞ്ഞു..

തിരുവനന്തപുരം: മിണ്ടാപ്രാണികളോടുള്ള മനുഷ്യന്റെ ക്രൂരതയ്ക്ക് വീണ്ടും ഇരയായി ഒരു വളർത്തുനായ. വിഴിഞ്ഞം അടിമലത്തുറയിലാണ് സംഭവം. വളർത്തുനായയെ ചൂണ്ടയിൽ കോർത്ത് വള്ളത്തിൽ കെട്ടിയിട്ട് അടിച്ചു കൊല്ലുകയായിരുന്നു,​ ശേഷം ജ‌ഡം കടലിലുമെറിഞ്ഞു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ടു പേർ ഉൾപ്പടെ മൂന്ന്…

ഗർഭിണിക്കും പിതാവിനും ഭർതൃവീട്ടിൽ ക്രൂരമർദനം..

ഗർഭിണിക്കും പിതാവിനും ഭർതൃവീട്ടില്‍ ക്രൂര മർദ്ദനം. ആലുവ തുരുത്ത് സ്വദേശികളായ സലീമിനും മകള്‍ നഹ്‍ലത്തിനുമാണ് ക്രൂരമായി മർദനമേറ്റത്.

സ്ത്രീധനം ആവശ്യപ്പെട്ടാണ് യുവതിയുടെ ഭർത്താവ് ജൗഹർ മർദിച്ചതെന്ന് സലീം ആലങ്ങാട് പൊലീസിൽ പരാതി നൽകി. നാല് മാസം ഗർഭിണിയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ടോടെയാണ് സംഭവം. ഭര്‍ത്താവും ഭര്‍ത്താവിന്‍റെ കൂട്ടുകാരും ചേര്‍ന്ന് മര്‍ദിച്ചെന്നാണ് പരാതി.

ഗര്‍ഭിണിയായ യുവതിയുടെ അടിവയറ്റില്‍ ചവിട്ടുകയുള്‍പ്പെടെ ക്രൂരമായി മര്‍ദിച്ചുവെന്നും പരാതിയില്‍ പറയുന്നു. പിതാവ് സലീമിനും മര്‍ദനമേറ്റു. വിവാഹ സമയത്ത് പത്തുലക്ഷം രൂപ നല്‍കിയിരുന്നെങ്കിലും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടാണ് മര്‍ദനമെന്നാണ് സലീം നല്‍കിയ പരാതിയില്‍ പറയുന്നത്. ഭര്‍ത്താവ് ജൗഹറിനെയും ഭര്‍തൃമാതാവിനെയും പ്രതിചേര്‍ത്താണ് പരാതി നല്‍കിയിരിക്കുന്നത്.

വ്യാജ വാറ്റ് ; യുവമോർച്ച ജില്ലാ നേതാവ് അറസ്റ്റിൽ..

ആലപ്പുഴ: സന്നദ്ധ പ്രവര്‍ത്തനത്തി​ന്റെ മറവില്‍ ചാരായം വാറ്റി വിൽപന നടത്തി ഒളിവിൽ പോയ യുവമോര്‍ച്ച നേതാവാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്.

യുവമോര്‍ച്ച ജില്ല ഉപാധ്യക്ഷനും കുട്ടനാട് റെസ്‌ക്യൂ ടീം പ്രവര്‍ത്തകനുമായ അനൂപ് എടത്വയാണ് എടത്വ പൊലീസി​ന്റെ പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് ഹരിപ്പാട്ടുവെച്ച് ഇയാളെ പോലീസ് പിടികൂടുകയായിരുന്നു.

ബൈക്കില്‍ ചാരായം കടത്തിയതുമായി ബന്ധപ്പെട്ട് കോഴിമുക്ക് ജങ്​ഷനില്‍വെച്ച് രണ്ട് പേരെ പൊലീസ് കസ്​റ്റഡിയില്‍ എടുത്തിരുന്നു. ഇതേ തുടർന്നാണ്​ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തി​ന്റെ മറവില്‍ ചാരായം കടത്തുന്ന വിവരം പൊലീസ് മനസ്സിലാക്കുന്നത്.

ഇവരില്‍നിന്നാണ് പ്രധാന കണ്ണിയായി പ്രവര്‍ത്തിക്കുന്ന അനൂപിനെക്കുറിച്ച് കൂടുതല്‍ വിവരം ​പോലീസ് ശേഖരിച്ചത്. ഒളിവിലായ അനൂപ് മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിച്ചെങ്കിലും ലഭിച്ചില്ല. ഒരുമാസത്തിലേറെയായി പൊലീസിനെ വെട്ടിച്ച് നടക്കുകയായിരുന്നു. അനൂപിനെ ഭാരവാഹി സ്ഥാനത്ത്​ നിന്ന് നീക്കം ചെയ്​​തെന്ന വിശദീകരണവുമായി യുവമോര്‍ച്ച ജില്ല നേതൃത്വം രംഗത്ത്​ വന്നിട്ടുണ്ട്​.എടത്വ സി.ഐ പ്രതാപചന്ദ്രന്‍, എസ്‌.ഐ ഷാംജി, സി.പി.ഒമാരായ വിഷ്ണു, സനീഷ്, ശ്യാം, പ്രേംജിത്ത് എന്നിവര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കി.

‘പരീക്ഷയാണോ, കുട്ടികളുടെ ജീവനാണോ വലുത്?’ ;പരീക്ഷകൾ നിർത്തി വെക്കണമെന്ന് സർക്കാറിനോടാവശ്യപ്പെട്ട് കെ. സുധാകരൻ..

പരീക്ഷയാണോ, കുട്ടികളുടെ ജീവനാണോ വലുതെന്ന് സർക്കാർ ചിന്തിക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. കോവിഡ് നിരക്ക് കുറയാത്ത സാഹചര്യത്തിൽ പരീക്ഷ നിർത്തിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മെഡിക്കൽ വിദ്യാർത്ഥിയെ ഹോസ്റ്റലിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി..

കോഴിക്കോട്: മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ് മൂന്നാം വർഷ വിദ്യാർഥിയും മട്ടാഞ്ചേരി സ്വദേശിയുമായ ശരത് (22)ആണ് മരിച്ചത്.

മെഡിക്കൽ കോളജ് രണ്ടാം നമ്പർ പുരുഷ ഹോസ്റ്റലിന് സമീപമാണ് ശരത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിലൂടെ നടന്ന് പോകുന്ന രണ്ട് പേരാണ് ശരത് മരിച്ച നിലയിൽ കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും മരണപ്പെട്ടിരുന്നു.

ആശുപത്രി അധികൃതരും പൊലീസും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. മരണകാരണം വ്യക്തമല്ല. നിലവിൽ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ലോക്ക്ഡൗൺ മൂലം സർവീസ് നിർത്തിവെച്ചിരുന്ന കൊച്ചി മെട്രോ നാളെ മുതൽ വീണ്ടും ഓടി തുടങ്ങും..

ലോക്ക്ഡൌൺ മൂലം സർവീസ് നിർത്തിവെച്ചിരുന്ന കൊച്ചി മെട്രോ നാളെ മുതൽ വീണ്ടും ഓടി തുടങ്ങും.

“പത്ത് ദിവസത്തിനകം രാജ്യം വിടണം” ; തിരുവഞ്ചൂരിന് വധഭീഷണി..

തിരുവഞ്ചൂർ രാധാകൃഷ്ണന് വധഭീഷണി.

പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി പരീക്ഷ കമീഷണറായ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കത്ത് നൽകി

തിരുവനന്തപുരം: ഇൗ വർഷം എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷയിൽ ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്ന് സർക്കാർ തീരുമാനം അറിയിച്ചിരുന്നു. ഇക്കാര്യം വ്യക്തമാക്കി പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി പരീക്ഷ കമീഷണറായ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കത്ത് നൽകിയിട്ടുണ്ട്.

You cannot copy content of this page