
ഫെയ്സ്ബുക്കിലൂടെ വിവാഹവാഗ്ദാനം നല്കി യുവാവിനെ കബളിപ്പിച്ച് 11 ലക്ഷം
രൂപ തട്ടി ; യുവതിയും ഭർത്താവും അറസ്റ്റിൽ..
ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട ശേഷം വിവാഹ വാഗ്ദാനം നൽകി യുവാവിനെ കബളിപ്പിച്ച് 11 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത കേസിൽ യുവതിയും ഭർത്താവും അറസ്റ്റിലായി.പന്തളത്ത് വാടകയ്ക്ക് താമസിക്കുന്ന കുളനട സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.

സ്ത്രീകളുടെ വസ്ത്രങ്ങൾ അലക്കി നൽകണം; വിചിത്ര നടപടിയുമായിബീഹാർ കോടതി..
ഗ്രാമത്തിലെ 2000 സ്ത്രീകളുടെ വസ്ത്രങ്ങൾ അലക്കി കൊടുക്കണം എന്ന വിചിത്ര ശിക്ഷയാണ് സ്ത്രീകളെ ശല്യപ്പെടുത്തിയ പ്രതിക്ക് കോടതി വിധിച്ചത്.

കൊല്ലത്ത് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ സൗഹൃദത്തിലായി; നഗ്നത കാട്ടാൻ നിർബന്ധിച്ചു; വീഡിയോ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് പിടിയില്‍..
നിർബന്ധത്തിന് വഴങ്ങി വീഡിയോ ചാറ്റിലൂടെ നഗ്നത കാട്ടിയ യുവതി കുരുക്കിലായി. യുവതിയുടെ നഗ്നദൃശ്യങ്ങള്‍ ഇയാള്‍ തന്റെ ഫോണില്‍ റെക്കോര്‍ഡ് ചെയ്യുകയും അവ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു.

മകളുടെ മുന്നിലിട്ട് ഭാര്യയെ അടിച്ചുകൊന്നു; യുവാവും കാമുകിയും അറസ്റ്റിൽ..
കാമുകിയുടെ സഹായത്തോടെയാണ് യുവാവ് കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു

അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിയെ വിട്ടുകിട്ടണം; പ്രതിഷേധവുമായി നാട്ടുകാര്‍..
പ്രതിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് അഞ്ഞൂറോളം പേരാണ് സഞ്ജയ് നഗര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടിയത്.

കോഴിക്കോട് മാവോയിസ്റ്റാണെന്ന് പറഞ്ഞ് ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം ; തിരൂർ സ്വദേശി പിടിയിൽ ..
കോഴിക്കോട് മാവോയിസ്റ്റാണെന്ന് പറഞ്ഞ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചയാള്‍ അറസ്റ്റിലായി. പോലീസ് പെരിന്തല്‍മണ്ണയിൽ വെച്ചാണ് ഇയാളെ പിടികൂടിയത്.

കോഴിക്കോട് യുവാവിനെ ആക്രമിച്ച് ഒരു കിലോയിലധികം സ്വര്‍ണം കവര്‍ന്നു; അന്വേഷണം ആരംഭിച്ച് പോലീസ്..
കോഴിക്കോട് നഗരത്തില്‍ യുവാവിനെ ആക്രമിച്ച് ഒരു കിലോയിലധികം സ്വര്‍ണം കവര്‍ന്നു. നഗരത്തിലെ സ്വർണ ഉരുക്ക് കേന്ദ്രത്തിന്റെ ഉടമയായ ബംഗാള്‍ സ്വദേശിയെ ബൈക്കിലെത്തിയ സംഘം ആക്രമിച്ചാണ് കവര്‍ച്ച നടത്തിയത്.

കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ നഴ്സിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം ..
തൃക്കുന്നപ്പുഴയിൽ കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയയായിരുന്ന ആരോഗ്യ പ്രവർത്തകയെ തലക്കടിച്ചു വീഴ്ത്തി തട്ടിക്കൊണ്ടു പോകാൻ ശ്രമം നടന്നു . ആക്രമണത്തിൽ നിന്ന് പരിക്കേറ്റ യുവതിയെ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു . തലക്ക് അടിയേറ്റ യുവതിയുടെ കഴുത്തിന് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

പേം സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ വെടിവെപ്പ്; എട്ടുമരണം
വെടിവെപ്പിനിടയില്‍ വിദ്യാര്‍ഥികള്‍ സർവകശാലയുടെ ജനല്‍ വഴി രക്ഷപ്പെടുന്ന വീഡിയോ റഷ്യന്‍ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.

ഐപിഎല്ലുമായി ബന്ധപ്പെട്ട തർക്കം; തൊടുപുഴയിൽ രണ്ടു പേർക്ക് കുത്തേറ്റു, ഒരാളുടെ നില ഗുരുതരം ..
തൊടുപുഴയിൽ സുഹൃത്തുക്കൾ തമ്മിൽ ഐപിഎല്ലുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് രണ്ടു പേർക്ക് കുത്തേറ്റു. ഇളംദേശം സ്വദേശികളായ ഫൈസൽ , അൻസൽ എന്നിവർക്കാണ് കുത്തേറ്റത്. എന്നാൽ ഫൈസലിന്റെ നില ഗുരുതരമാണെന്നാണ് വിവരം.