സെഞ്ച്വറിയടിച്ച് തക്കാളി; സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു.

മൂന്ന് മടങ്ങിലേറെ വര്‍ദ്ധന. തക്കാളിക്ക് മാത്രമല്ല, 30 രൂപയുണ്ടായിരുന്ന വഴുതനയ്ക്ക് 60 ആയി.

നൂറ്റാണ്ടുകൾ പഴക്കമുള്ള ചാവക്കാട് കോടതിക്ക് പുത്തനുണർവ്; പുതിയ കോടതി സമുച്ചയം നിർമ്മിക്കുന്നതിന് 37.90 കോടി രൂപയുടെ ഭരണാനുമതി.

ഗുരുവായൂർ എംഎൽഎ എൻ.കെ അക്ബർ  മുഖ്യമന്ത്രിക്കും ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാലിനും കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭരണാനുമതി ലഭിച്ചത്.

കുന്നംകുളം ചിറ്റഞ്ഞൂരിൽ നിർത്തിയിട്ട കാർ താഴ്ച്ചയിലേക്ക് മറിഞ്ഞു.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.

ചികിത്സയിലിരിക്കുന്ന ആനയുടെ അടിയേറ്റ് പാപ്പാന് ദാരുണാന്ത്യം.

മനിക്കാശേരി മനയിൽ ചികിത്സയിലുന്ന മുത്തകുന്നം പത്മനാഭൻ എന്നയാനയാണ് വിനോദിനെ ആക്രമിച്ചത്.

പാചകവാതക വിലവർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ്സ് ഒരുമനയൂർ മണ്ഡലം കമ്മിറ്റി വിറക് വിതരണം സമരം നടത്തി.

യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടത്തുന്ന സമര പരിപാടി യൂത്ത് കോൺഗ്രസ്സ്‌ ജില്ലാ വൈസ് പ്രസിഡന്റ്‌ എച്ച് എം നൗഫൽ ഉദ്ഘാടനം നിർവഹിച്ചു.

4000 കിലോഗ്രാം വെടിമരുന്ന്: താക്കോൽ ജില്ലാ ഭരണകൂടം ഏറ്റെടുത്തു; വെടിക്കെട്ട് ഇനിയുണ്ടാകുമോ?

മഴ മൂലം രണ്ടു തവണയായി വെടിക്കെട്ട് മാറ്റിവച്ചിരുന്നു.

ചേറ്റുവ സ്കൂളിനടുത്ത് ബൈക്കിൽ ബസ്സിടിച്ച് അപകടം; കടപ്പുറം വെളിച്ചണ്ണപ്പടി സ്വദേശികളായ ദമ്പതികൾ മരിച്ചു.

വിദേശത്തായിരുന്ന ഉനൈസ് സഹോദരിയുടെ വിവാഹവശ്യാർഥം ഇന്നലെ നാട്ടിലെത്തിയതായിരുന്നു.

സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യ വിഷബാധ; രണ്ടര വയസുകാരൻ മരിച്ചു.

മുഹമ്മദ് യമീനോടൊപ്പം ഭക്ഷണം കഴിച്ച ആറ് കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

റിഫയുടെ മരണം; ഭർത്താവ് മെഹ്നാസിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു പോലിസ്.

ചോദ്യം ചെയ്യുന്നതിനായി കാസര്‍കോട്ടെ ഇയാളുടെ വീട്ടില്‍ പോലിസ് സംഘം അന്വേഷിച്ചു ചെന്നെങ്കിലും കണ്ടെത്താനായിട്ടില്ല. തുടര്‍ന്നാണ് നോട്ടീസ് പുറപ്പെടുവിച്ചത്.

‘ഥാർ’ വിവാദം; ജീപ്പ് പുനർ ലേലത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് അമൽ.

ദേവസ്വത്തിന്റേത് പക്ഷപാതപരമായ തീരുമാനമാണ്. വിഷയത്തിൽ അഭിഭാഷകരുമായി കൂടിയാലോചിച്ച് തുടർ നടപടി തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.

You cannot copy content of this page