
പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനത്തിന് നേരെ ആക്രമണം.
പാപ്പിനിശ്ശേരി കോലത്ത് വയലിലിലെ വീട്ടിൽ നിർത്തിയിട്ട വാഹനത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്. വളപട്ടണം പൊലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

വ്യാജ ഡ്രൈവിങ് ലൈസൻസ് പിടികൂടി.
എട്ട് വർഷമായി ഇത് ഉപയോഗിച്ചു വരുന്നെന്ന് ഇയാൾ എംവിഡിയോട് പറഞ്ഞു. നിലവിലില്ലാത്ത എംവിഡി ഉദ്യോഗസ്ഥൻ്റെ പേരിലുള്ള വ്യാജ ഒപ്പ് പതിച്ചതാണ് ലൈസൻസ്.

വിഴിഞ്ഞം തുറമുഖ നിർമാണം: ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം.
വൈകിട്ട് 3 മണി മുതൽ രാത്രി 7 വരെ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ “കലാ-സാംസ്കാരിക കൂട്ടായ്മ” തിരുവനന്തപുരം ഐക്യദാർഢ്യ സമിതി സംഘടിപ്പിക്കും.

നരബലി കേസില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്; പ്രതികളുമായി ബന്ധമുള്ളവരുടെ പട്ടിക തയ്യാറാക്കും.
ഇലന്തൂര്‍ ഇരട്ടനരബലിക്കേസില്‍ കൂടുതല്‍ പേരെ പൊലീസ് ചോദ്യം ചെയ്യുന്നു. പ്രതികളുമായി ബന്ധമുള്ളവരുടെ പട്ടിക തയ്യാറാക്കിയാണ് ചോദ്യം ചെയ്യല്‍. കൂടുതല്‍ വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ കൂട്ടിച്ചര്‍ക്കാനും ആലോചനയുണ്ട്.

‘മാറ്റങ്ങളുടെ കാലം’; റോബോട്ടുകൾ തീരുമാനിക്കും ഇനി മനുഷ്യരുടെ കാര്യങ്ങൾ.
ജോലിക്കാരുടെയും മാനേജര്‍മാരുടെ വേഷത്തിലും റോബോട്ടുകളുടേയും നിര്‍മിത ബുദ്ധിയുടേയും കടന്നു വരവ് ഇനിയുള്ള കാലങ്ങളിൽ നമുക്ക് പ്രതീക്ഷിക്കാം. ചെലവ് കുറയ്ക്കുമെന്നതു കൊണ്ടുതന്നെ കമ്പനികള്‍ക്കും മുതലാളിമാര്‍ക്കും റോബോട്ടിനെ സ്വീകരിക്കാന്‍ മടിയുണ്ടാവില്ല എന്നൊരു വസ്തുതയും മുന്നിലുണ്ട്.

‘ലഹരിവിമുക്ത കേരളം’: ആയിരം കേന്ദ്രങ്ങളില്‍ 29 ന് വിളംബരജാഥ.
ലഹരിമുക്ത കേരളം ലക്ഷ്യമാക്കി സംസ്ഥാനത്തൊട്ടാകെ സര്‍ക്കാര്‍ നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലും വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും.

ദയാ ബായിയുടെ നിരാഹാര സമരം പതിനേഴാം ദിവസത്തിലേക്ക്…
രണ്ട് മാസത്തിനുള്ളിൽ മെഡിക്കൽ ക്യാമ്പുകൾ ആരംഭിക്കുന്നതിന് വേണ്ട നടപടികൾ സാമൂഹ്യ നീതി വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ആശുപത്രികളിൽ ന്യൂറോളജി അടക്കമുള്ള സൂപ്പർ സ്‌പെഷ്യാലിറ്റി സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും, തദ്ദേശ സ്ഥാപനങ്ങളിൽ ദിന പരചരണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്ന നടപടികളും വേഗത്തിലാക്കുമെന്ന് സർക്കാർ അറിയിച്ചു.

മന്ത്രവാദവും ആഭിചാരവും സംബന്ധിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. കേന്ദ്രസർക്കാരിനോ, സംസ്ഥാന സർക്കാരിനോ നിയമ നിർമാണത്തിന് നിർദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം.

അച്ഛനേയും അമ്മയേയും കുത്തി പരുക്കേല്‍പ്പിച്ച് മകന്‍; മയക്കുമരുന്നിന് അടിമയെന്ന് സൂചന.
കോഴിക്കോട് എരഞ്ഞിപ്പാലത്ത് അച്ഛനേയും അമ്മയേയും മകന്‍ കുത്തി പരുക്കേല്‍പ്പിച്ചു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.