ഷഹനയുടെ മരണം ആത്മഹത്യയെന്ന് ഫോറൻസിക് വിഭാഗം: നടി താമസിച്ചിരുന്ന വീട്ടിൽ ശാസ്ത്രീയ പരിശോധന

സജ്ജാദും ഷഹനയും മരണത്തിനു തൊട്ടുമുൻപ് തമ്മിൽ പിടിവലി ഉണ്ടായതായി അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

‘കേരളത്തിൽ എഎപി സർക്കാർ വരും’ ; ആംആദ്മി- ട്വന്റി ട്വന്റി സഖ്യം പ്രഖ്യാപിച്ച് കെജ്‌രിവാൾ

ദില്ലിയിലെ പോലെ സൗജന്യ വൈദ്യുതി, സാധാരണ ജനങ്ങൾക്ക് സൗജന്യ ചികിത്സ മുതലായവ കേരളത്തിലും വേണ്ടേയെന്ന് അദ്ദേഹം ചോദിച്ചു. ഡൽഹിയിൽ ആം ആദ്മി അഴിമതി തുടച്ചുമാറ്റിയെന്നും കെജ്‌രിവാൾ അവകാശപ്പെട്ടു.

സംസ്ഥാനത്ത് സമ്മാനക്കൂപ്പൺ നറുക്കെടുപ്പ് നിരോധിക്കുന്നു; ഭാഗ്യക്കുറി സർക്കാരിനു മാത്രം

ക്രിസ്മസ്, ഓണം, വിഷു തുടങ്ങിയ ആഘോഷ സമയങ്ങളിൽ ക്ഷേത്രങ്ങളും പള്ളികളും മറ്റു സ്വകാര്യ സ്ഥാപനങ്ങളും സംഘടനകളും നടത്തുന്ന സമ്മാനക്കൂപ്പൺ നറുക്കെടുപ്പുകൾ നിയമവിരുദ്ധമാകും

കേരളത്തിൽ ഈ വർഷം മിന്നൽ പ്രളയം ; മേഘവിസ്ഫോടനവും ഉണ്ടായേക്കാമെന്ന് കാലാവസ്ഥാ റിപ്പോർട്ട്‌

കാലവർഷത്തിൽ അടിമുടി മാറ്റം സംഭവിച്ചതായും കുസാറ്റിലെ ശാസ്ത്ര സംഘത്തിന്‍റെ പഠന റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുണ്ട്.

‘കുടുംബശ്രീ യൂണിറ്റുകൾ ദേശാഭിമാനി വാങ്ങണം’ ; വാട്‌സ്ആപ്പ് സന്ദേശം വീണ്ടും പ്രചരിക്കുന്നു

ദേശാഭിമാനി വരുത്തിയില്ലെങ്കിൽ ഇനി ആനുകൂല്യങ്ങൾ ലഭിക്കില്ലെന്നും ചിതറയിലെ ഒരു സിഡിഎസ് അംഗത്തിന്റെ പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നുണ്ട്.

ഗുരു നാനാക് ആശുപത്രിയിൽ വൻ തീപിടുത്തം

മൂന്ന് നിലകളിലേക്ക് തീ പടർന്നിട്ടുണ്ട്. വലിയൊരു പൊട്ടിത്തെറി ശബ്ദമുയർന്നതിനു പിന്നാലെ ആശുപത്രി വാർഡുകളിലേക്കും തീപടരുകയായിരുന്നു.

വ്ലോഗർ റിഫയുടെ മരണം ; ഭര്‍ത്താവ് മെഹനാസിനായി പോലീസിന്റെ ലുക്ക് ഔട്ട് നോട്ടിസ്

മെഹനാസ് സംസ്ഥാനം വിട്ടെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് ലുക്ക് ഔട്ട് നോട്ടിസ് ഇറക്കിയിരിക്കുന്നത്. ഇയാൾ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന പോലീസിന്റെ നിഗമനം കണക്കിലെടുത്തുക്കൂടിയാണ് നടപടി.

‘ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ത്ഥി തന്നെയാണ്, നിയമസഭയുടെ സ്ഥാനാർത്ഥി’ ; മറുപടിയുമായി മുഖ്യമന്ത്രി

100 സീറ്റുകള്‍ തികയ്ക്കാന്‍ എല്‍ഡിഎഫിന് ലഭിച്ച അസുലഭ അവസരമാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രി വിലയിരുത്തി. എല്‍ഡിഎഫിന്റെ വിജയം നാട് ആഗ്രഹിക്കുന്നുണ്ടെന്നും ഉപതെരഞ്ഞെടുപ്പിൽ കേരളം ആഗ്രഹിച്ച പോലെ തൃക്കാക്കര മണ്ഡലം പ്രതികരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വായിൽ 232 പല്ലുകളുമായി യുവാവ്; പിഴുതെടുത്ത് തളർന്ന് ഡോക്ടർമാർ

ആറ് വയസ്സുള്ളപ്പോൾ മുതൽ ആഷിഖിന്റെ പല്ലുകൾ ഇവിടെ രൂപപ്പെടാൻ തുടങ്ങിയിട്ടുണ്ടാകാനാണ് സാദ്ധ്യതയെന്ന് ഡോക്ടർമാർ പറയുന്നു. താടിയെല്ലിൽ നീർവീക്കവും അസഹ്യമായ വേദനയും അനുഭവപ്പെട്ടതോടെ ഇയാൾ ആശുപത്രിയിലെത്തുകയായിരുന്നു.

ട്രെയിൻ ടിക്കറ്റ് ബുക്ക്‌ ചെയ്യാൻ പുതിയ നിയമങ്ങളുമായി ഐആര്‍സിടിസി ; മാറ്റങ്ങൾ ഇങ്ങനെ..

ഈ രണ്ട് പ്രധാന വിവരങ്ങളുടെ വെരിഫിക്കേഷന്‍ നടത്താതെ ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ ഇനി സാധ്യമാകില്ല.

You cannot copy content of this page