അതിതീവ്ര ലെസ്ബിയൻ പ്രണയകഥ, ‘ഹോളി വൂണ്ട്’; ട്രെയ്ലർ പുറത്ത്..

ലെസ്ബിയൻ പ്രണയം പ്രമേയമാക്കുന്ന ‘ഹോളി വൂണ്ട്’ എന്ന മലയാള ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. അശോക് ആർ നാഥ് സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 12ന് പ്രേക്ഷകർക്ക് മുന്നിലെത്തും

സംസ്ഥാനത്ത് വീണ്ടും മാസ്കും സാനിറ്റൈസറും നിർബന്ധമാക്കി ഉത്തരവ്..

സംസ്ഥാനത്ത് വീണ്ടും മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഉത്തരവിറക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു.

ഇനി അഡ്മിന്മാരുടെ ഭരണം ; വാട്‌സ്ആപ്പിൽ പുതിയ ഫീച്ചറെത്തി..

സ്വന്തം സന്ദേശങ്ങള്‍ നമ്മുക്ക് മാത്രമേ ഡിലീറ്റ് ചെയ്യാന്‍ കഴിയൂ എന്നതില്‍ നിന്ന് മാറി ഗ്രൂപ്പ് അംഗങ്ങളുടെ സന്ദേശങ്ങള്‍ അഡ്മിന് കൂടി ഡിലീറ്റ് ചെയ്യാമെന്ന ഫീച്ചർ ഗ്രൂപ്പ് അഡ്മിന്മാരുടെ ജോലി ഭാരം കുറയ്ക്കുമെന്ന കാര്യത്തിൽ സംശയമില്ല

കെ.എസ്.ആർ.ടി.സി സർവീസുകൾ ഇന്നും മുടങ്ങും..

ഡീസൽ പ്രതിസന്ധിയെ തുടർന്ന് ഇന്നും കെ.എസ്.ആർ.ടി.സി സർവീസുകൾ വെട്ടിച്ചുരുക്കും. ഡീസൽക്ഷാമം കാരണം കെഎസ്ആർടിസിയുടെ സർവീസ് വെട്ടിക്കുറയ്ക്കൽ ബുധനാഴ്ച വരെയാണ്.

തീര സംരംക്ഷണത്തിന് പരിഹാരം തേടി ജന പ്രതിനിധികളും രാഷ്ട്രീയ പാർട്ടികളും സർവ്വകക്ഷി യോഗം ചേർന്നു..

കടൽക്ഷോഭം കാരണം ദുരിതം അനുഭവിക്കുന്ന ജനതയുടെ പ്രശ്നങ്ങൾക്ക് ശാശ്വ പരിഹാരം കണ്ടെത്തുന്നതിന് വേണ്ടി ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടേയും രാഷ്ട്രീയപാർട്ടികളുടേയും യോഗം കുടുംബശ്രീ ഹാളിൽ ചേർന്നു.

ലോറി സ്‌കൂട്ടറിലിടിച്ച് അപകടം ; രണ്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം..

ലോറി സ്കൂട്ടറിലിടിച്ച് അപകടം രണ്ടു വയസുള്ള കുഞ്ഞ് മരിച്ചു. കളിയിക്കാവിള സ്വദേശികളായ യഹോവ, അശ്വനി മകൾ ഋതികയാണ് മരിച്ചത്.

സണ്ണി കേരളത്തിലെത്തുന്നു..

കൊച്ചിയിലും തിരുവന്തപുരത്തും സംഘടിപ്പിക്കുന്ന പരിപാടിയിൽ ബോളിവുഡ് താരം സണ്ണി ലിയോണും പങ്കെടുക്കുന്നു. ഓഗസ്റ്റ് 13ന് കൊച്ചിയിലും ഓഗസ്റ്റ് 14 ന് തിരുവന്തപുരത്തും നടക്കുന്ന സംഗീത പരിപാടിയായ ക്ലൗഡ് ബര്‍സ്റ്റില്‍ സണ്ണി ലിയോൺ സ്‌റ്റേജ് ഷോയുമായി കാണികളെ രസിപ്പിക്കും.

നിക്കാഹിന് വധുവിനെ പള്ളിയിൽ പ്രവേശിപ്പിച്ച സംഭവം ; തെറ്റായിപ്പോയി, ഖേദം പ്രകടിപ്പിച്ച് മഹല്ല് കമ്മിറ്റി..

കഴിഞ്ഞ 30ന് പാലേരി പാറക്കടവ് ജുമാമസ്ജിദിൽ നടന്ന നിക്കാഹ് കർമം വിവാദമായതോടെ പള്ളിയിലെ നിക്കാഹ് വേദിയിൽ വധുവിന് പ്രവേശനം അനുവദിച്ച രീതിയെ അംഗീകരിക്കുന്നില്ലെന്ന പ്രസ്താവനയുമായി മഹല്ല് ജമാഅത്ത് കമ്മിറ്റി.

കൊയിലാണ്ടിയിൽ കണ്ടെത്തിയത് ഇർഷാദിന്റെ മൃതദേഹം ; ഡിഎൻഎ ഫലം പുറത്ത്..

കൊയിലാണ്ടി കടൽത്തീരത്ത് നിന്നും ലഭിച്ച മൃതദേഹം പന്തിരിക്കരയിൽ നിന്ന് സ്വർണ്ണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയ ഇർഷാദിന്റേതെന്ന് സ്ഥിരീകരിച്ചു. ഡി.എൻ.എ പരിശോധന ഫലം ലഭിച്ചതോടെയാണ്  ഇര്‍ഷാദാണെന്ന് സ്ഥിരീകരിച്ചതെന്ന് പൊലീസ് പറഞ്ഞു.

വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി..

അടിവാരത്ത് വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുതുപ്പാടി മുപ്പതേക്ര മേലേ കൊട്ടി കയ്യിൽ വിദ്യ ബിനു (16) വാണ് മരിച്ചത്  ഈ വർഷം പുതുപ്പാടി ജി എച്ച് എസിൽ നിന്നും എസ് എസ് എൽ സി ജയിച്ച വിദ്യാര്‍ത്ഥിനിയാണ്. പ്ലസ് ടു വിന് അപേക്ഷ നൽകിയിരുന്നു.

You cannot copy content of this page