
ഉത്സവ സീസണിൽ സ്വർണം വാങ്ങാൻ തയ്യാറെടുപ്പുകൾ നടക്കുന്നതിനിടെ ആശ്വാസമായി സ്വർണ വില. വിലയിലെ ഇടിവ് അഞ്ചാം ദിവസത്തിലേക്ക് തുടർന്ന സ്വർണം കയ്യിലൊതുങ്ങുന്ന നിലവാരത്തിലേക്ക് നീങ്ങുകയാണ്.
വ്യാഴാഴ്ച സ്വര്‍ണ വില വീണ്ടും മാസത്തിലെ താഴ്ന്ന നിലവാരത്തിലേക്ക് എത്തി. 320 രൂപയാണ് വ്യാഴാഴ്ച പവന് കുറഞ്ഞത്. 44,560 രൂപയിലാണ് സ്വര്‍ണം വ്യാപാരം നടക്കുന്നത്. ഗ്രാമിന് 30 രൂപ കുറഞ്ഞ് 5,570 രൂപയിലേക്കും സ്വര്‍ണ വില എത്തി. ഒക്ടോബര്‍ 19 നാണ് സമീപ കാലത്ത് ഈ നിലവാരത്തിലേക്ക് സ്വര്‍ണ വില എത്തിയത്.
നവംബര്‍ മാസത്തില്‍ മൂന്നാം തീയതി മാസത്തിലെ ഉയര്‍ന്ന നിലവാരത്തിലേക്ക് കുതിച്ച സ്വര്‍ണം ഇവിടെ നിന്നാണ് താഴേക്ക് വീണത്. 45,280 രൂപയായിരുന്നു നവംബര്‍ മൂന്നിലെ സ്വര്‍ണ വില. അഞ്ച് ദിവസത്തെ ഇടിവോടെ 720 രൂപ സ്വര്‍ണ വിലയില്‍ കുറഞ്ഞു. നവംബര്‍ നാലിന് ശനിയാഴ്ച 80 രൂപ കുറഞ്ഞ് 45,200 രൂപയിലേക്ക് സ്വര്‍ണ വില എത്തി.
തിങ്കളാഴ്ച 45,080 രൂപയിലാണ് സ്വര്‍ണം വ്യാപാരം തുടങ്ങിയത്. ചൊവ്വാഴ്ച 80 രൂപ കുറഞ്ഞ് 45,000 രൂപയിലേക്കും ബുധനാഴ്ച 120 രൂപ കുറഞ്ഞ് 44,800 രൂപയിലേക്കും സ്വര്‍ണ വില എത്തി. ഈ ആഴ്ചയിലെ ഏറ്റവും വലിയ ഇടിവാണ് വ്യാഴാഴ്ച ഉണ്ടായത്. 320 രൂപ കുറഞ്ഞതോടെ 44,560 രൂപയിലേക്ക് സ്വര്‍ണ വില എത്തി.