
തൃശൂർ വിവേകോദയം ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലാണ് വെടിവെപ്പുണ്ടായത്. തോക്കുമായി സ്കൂളിലെത്തിയ പൂർവ വിദ്യാർത്ഥി ക്ലാസ് റൂമിലെത്തി മുകളിലേക്ക് വെടിയുതിർക്കുകയായിരുന്നു. മുളയം സ്വദേശിയായ ജഗൻ (19) എന്നയാളാണ് വെടിവയ്ച്ചത്. ഇയാളെ തൃശൂർ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു.
ഇയാൾ സ്റ്റാഫ് റൂമിൽ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. മൂന്ന് തവണ വെടിയുതിർത്തു എന്നാണ് വിവരം. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. സ്കൂളിലെ പൂർവ വിദ്യാർത്ഥിയായ ഇയാൾ ലഹരിക്കടിമയാണെന്ന് പോലീസ് പറഞ്ഞു. ഇയാൾ രണ്ട് വർഷമായി മാനസികാരോഗ്യത്തിന് ചികിത്സയിരിക്കുകയായിരുന്നു. വെടിവയ്ച്ച ശേഷം ഓടി രക്ഷപ്പെടാൻ തുനിഞ്ഞ പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിലേല്പിക്കുകയായിരുന്നു.
മുൻ കാലങ്ങളിൽ ഇയാൾക്ക് സ്കൂളുമായി ബന്ധപ്പെട്ട് എന്തെങ്കിലും രീതിയിലുള്ള വൈരാഗ്യം ഉണ്ടായിരുന്നോ എന്നുള്ള വിവരങ്ങൾ പുറത്ത് വരാനുണ്ട്. തൃശൂർ ജില്ലാ കളക്ടറും, സബ് കളക്ടറും ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ സ്കൂളിലെത്തിയിട്ടുണ്ട്.