
ഒരുമനയൂർ തച്ചുകുന്ന് HMC ഓഫിസ് ഉദ്ഘാടനം..
ഒരുമനയൂർ: ഒരുമനയൂർ തച്ചുകുന്ന് HMC ഓഫിസ് ഉദ്ഘാടനം ചെയ്തു.
ഒരുമനയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ് ആണ് ഉദ്ഘാടന കർമം നിർവഹിച്ചത്.
വിശിഷ്ട അതിഥികളായി വാർഡ് മെമ്പർമാരായ ചാക്കോ, കെ.വി കെബീർ എന്നിവർ പങ്കെടുത്തു.
ഉൽഘാടന ചടങ്ങിൽ വിശ്ഷ്ട വ്യക്തികളെ ആദരിച്ചു.
24 വർഷമായി ഒരുമനയൂരിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന HMC തച്ചുകുന്ന് നാടിനു വേണ്ടി നിരവധി സേവന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്നും തുടർന്നും നല്ല രീതിയിലുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും ഭാരവാഹികൾ അറിയിച്ചു.
HMC സെക്രട്ടറി ഷബീർ, പ്രസിഡന്റ് ജാബിർ, ട്രഷറർ രാജൻ കെ.എ തുടങ്ങീ നിരവധി മെമ്പർമാരും നാട്ടുകാരും ഉത്ഘാടന ചടങ്ങിൽ പങ്കെടുത്തു..