
അഹ്മദാബാദ്: ലോകകപ്പിൽ ആസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് നാലാം വിക്കറ്റും നഷ്ടമായി.അർദ്ധസേഞ്ച്വറി നേടിയ വിരാട് കോഹിലിയുടെ വിക്കറ്റാണ് അവസാനം വീണത്.
63 പന്തിൽ നാല് ഫോറടക്കം 54 റൺസ് നേടിയ കോഹ്ലിയെ ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസാണ് പുറത്താക്കിയത്. കമ്മിൻസിന്റെ പന്ത് ബാറ്റിൽ തട്ടി സ്റ്റമ്പിൽ പതിക്കുകയായിരുന്നു. മൂന്ന് വിക്കറ്റ് നഷ്ടമായി പ്രതിസന്ധിയിലായ ഇന്ത്യയെ കോഹ്ലിയും കെ.എൽ രാഹുലും ചേർന്ന സഖ്യം കരകയറ്റുന്നതിനിടെയാണ് കോഹ്ലിയുടെ പുറത്താകൽ.
അതേസമയം,ലോകകപ്പ് ഫൈനലിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് 3 വിക്കറ്റുകൾ നഷ്ടമായി. 4 റൺസ് നേടിയ ശുഭ്മാൻ ഗില്ലും 47 റൺസുമായി നായകൻ രോഹിത് ശർമയുമാണ് ആദ്യം പുറത്തായത്.
പിന്നാലെയെത്തിയ ശ്രേയസ് അയ്യരും പുറത്തായി. ഗില്ലിനെ മിച്ചൽ സ്റ്റാർക്കും രോഹിത്തിനെ ഗ്ലെൻ മാക്സ്വെല്ലും ശ്രേയസ്സിനെ പാറ്റ് കമ്മിൻസുമാണ് പുറത്താക്കിയത്. ഏറ്റവും ഒടുവിൽ 15 ഓവറിൽ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 97 റൺസെടുത്തിട്ടുണ്ട്. 31 പന്തിൽ 32 റൺസുമായി വിരാട് കോഹ്ലിയും 18 പന്തിൽ 8 റണ്‍സുമായി കെ എൽ രാഹുലുമാണ് ക്രീസിൽ.