
അഹമ്മദാബാദ്: ലോകകപ്പ് ഫൈനലിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് 3 വിക്കറ്റുകൾ നഷ്ടമായി. 4 റൺസ് നേടിയ ശുഭ്മാൻ ഗില്ലും 47 റൺസുമായി നായകൻ രോഹിത് ശർമയുമാണ് ആദ്യം പുറത്തായത്.
പിന്നാലെയെത്തിയ ശ്രേയസ് അയ്യരും പുറത്തായി. ഗില്ലിനെ മിച്ചൽ സ്റ്റാർക്കും രോഹിത്തിനെ ഗ്ലെൻ മാക്സ്വെല്ലും ശ്രേയസ്സിനെ പാറ്റ് കമ്മിൻസുമാണ് പുറത്താക്കിയത്. ഏറ്റവും ഒടുവിൽ 15 ഓവറിൽ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 97 റൺസെടുത്തിട്ടുണ്ട്. 31 പന്തിൽ 32 റൺസുമായി വിരാട് കോഹ്ലിയും 18 പന്തിൽ 8 റണ്‍സുമായി കെ എൽ രാഹുലുമാണ് ക്രീസിൽ.