
വിജയം നിലനിര്‍ത്തുക എന്നതാണ് ഓരോ ചലച്ചിത്രതാരത്തിനും മുന്നിലുള്ള വെല്ലുവിളി. പുതിയ തിരക്കഥകള്‍ കേള്‍ക്കുമ്പോഴും പ്രോജക്റ്റുകള്‍ക്ക് കരാര്‍ ഒപ്പിടുമ്പോഴുമൊക്കെ അതാവും അവരുടെ മനസില്‍.
എന്നാല്‍ തിരക്കഥ കേള്‍ക്കുമ്പോള്‍ മികച്ചതാവുമെന്ന് പ്രതീക്ഷിക്കുന്ന എല്ലാ ചിത്രങ്ങളുടെയും ഫൈനല്‍ റിസല്‍ട്ട് മികച്ചതായിരിക്കണമെന്നില്ല. അതിനാല്‍ത്തന്നെ വിജയങ്ങള്‍ക്കൊപ്പം പരാജയങ്ങളും കരിയറില്‍ സംഭവിക്കും.
എന്നാല്‍ കാലങ്ങളായി നേടിയെടുത്ത ജനപ്രീതിയില്‍ പരാജയങ്ങള്‍ വലിയ ഇടിവ് വരുത്താറില്ല. നമ്മുടെ മുതിര്‍ന്ന താരങ്ങളുടെയൊക്കെ കാര്യം അങ്ങനെയാണ്. മലയാള സിനിമയില്‍ ഏറ്റവും ജനപ്രീതിയുള്ള അഞ്ച് നായക നടന്മാരുടെ പട്ടികയാണ് ചുവടെ.
പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സിന്റെ ലിസ്റ്റ് ആണിത്. ഒക്ടോബര്‍ മാസത്തെ വിലയിരുത്തല്‍ അനുസരിച്ചുള്ള കണക്കാണ് അവര്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ലിസ്റ്റിലെ ഒന്നാം സ്ഥാനം പതിവുപോലെ മോഹന്‍ലാലിനു തന്നെയാണ്. രണ്ടാമത് മമ്മൂട്ടിയും മൂന്നാമത് ടൊവിനോ തോമസും. ദുല്‍ഖര്‍ സല്മാന് ആണ് നാലാം സ്ഥാനത്ത്. അഞ്ചാമത് ഫഹദ് ഫാസിലും.
ഓര്‍മാക്സിന്റെ മിക്കവാറും എല്ലാ പോപ്പുലര്‍ ലിസ്റ്റിംഗുകളിലും ഒന്നാമതെത്തിയത് മോഹന്‍ലാല്‍ തന്നെയാണ്. വരാനിരിക്കുന്ന മിക്ക ചിത്രങ്ങളും അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് പ്രതീക്ഷ പകരുന്നവയാണ്.